x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് കാ​ത്തി​രിക്കുകയാണോ? വെ​യി​ല്‍ ഏ​ല്‍​ക്കും, ന​ന​യും

വെബ്ഡെസ്ക്
Published: August 11, 2026 02:02 AM IST | Updated: August 11, 2026 02:02 AM IST

എരഞ്ഞിപ്പാലം ജംഗ്ഷനിൽ ബസ് കത്ത് നിൽക്കുന്നവർ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ എ​ര​ഞ്ഞി​പ്പാ​ലം ജം​ഗ്ഷ​നി​ല്‍ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. ബാ​ലു​ശേ​രി, ന​രി​ക്കു​നി, ക​ക്കോ​ടി, സി​വി​ൽ സ്‌​റ്റേ​ഷ​ൻ, താ​മ​ര​ശേ​രി, അ​ടി​വാ​രം, മ​ലാ​പ്പ​റ​മ്പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്.

ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി, കോ​ഴി​ക്കോ​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ തു​ട​ങ്ങി സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​യി ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. റോ​ഡി​ന്‍റെ ര​ണ്ടു​വ​ശ​ത്തും ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ല. മ​ഴ​യും വെ​യി​ലും കൊ​ണ്ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ത​ന്നെ ബ​സ് കാ​ത്തു നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ. ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ്, റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത് മാ​റ്റു​ക​യാ​യി​രു​ന്നു.

എ​ര​ഞ്ഞി​പ്പാ​ലം ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ൽ വാ​ഹ​ന​ങ്ങ​ൾ ഏ​റെ സ​മ​യം കാ​ത്തു​കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​യി​ട​ത്തേ​ക്ക് വ​രെ എ​ത്താ​റു​ണ്ട്. ഈ ​സ​മ​യം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പോ​ലും ബ​സ് കാ​ത്തു നി​ൽ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്.

നേ​ര​ത്തെ ഇ​വി​ടെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പ​ണി​യു​ന്ന​തി​ന് ഫ​ണ്ട് പാ​സാ​യ​താ​ണ്. എ​ന്നാ​ൽ സ​മീ​പ​ത്തെ ചി​ല​ർ ത​ട​സ്സം നി​ന്ന​തി​നാ​ൽ അ​ത് ന​ട​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

റോ​ഡി​ൽ സീ​ബ്രാ​ലൈ​നു​ക​ൾ ഇ​ല്ലാ​ത്ത​തും യാ​ത്ര​ക്കാ​രെ ന​ന്നാ​യി വ​ല​യ്ക്കു​ന്നു​ണ്ട്. തി​ര​ക്കേ​റി​യ ജം​ഗ്ഷ​നാ​യ​തി​നാ​ൽ ഇ​വി​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​ത് ഞാ​ണി​ന്മേ​ൽ ക​ളി​യാ​ണ്. പ​ല​പ്പോ​ഴും ജീ​വ​ൻ ത​ന്നെ പ​ണ​യം വെ​ച്ചാ​ണ് യാ​ത്ര​ക്കാ​ർ റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ന​ട​ന്നു നീ​ങ്ങു​ന്ന​ത്. സീ​ബ്രാ​ലൈ​നു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ നി​റു​ത്തി​ക്കൊ​ടു​ക്കാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

റോ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മാ​നാ​ഞ്ചി​റ-​മ​ലാ​പ്പ​റ​മ്പ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​തി കൂ​ട്ടി​യെ​ങ്കി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഓ​വു​ചാ​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​തും ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്

യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു...

എ​ല്ലാ ദി​വ​സ​വും ജോ​ലി​യു​ടെ ഭാ​ഗ​മാ​യി എ​ര​ഞ്ഞി​പ്പാ​ല​ത്ത് വ​ന്നു പോ​കു​ന്ന​യാ​ളാ​ണ് ഞാ​ൻ. വൈ​കീ​ട്ട് ഇ​വി​ടെ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത് ശ്ര​മ​ക​ര​മാ​യ കാ​ര്യ​മാ​ണ്. നാ​ളു​ക​ളാ​യി ഇ​വി​ടെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​മി​ല്ല. മ​ഴ പെ​യ്താ​ലും വെ​യി​ലാ​യാ​ലും കു​ട ചൂ​ടി​പ്പി​ടി​ച്ച് വേ​ണം നി​ൽ​ക്കാ​ൻ. ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​മ്പോ​ൾ അ​ത് പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. പ​ല പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ബ​സു​ക​ൾ എ​ത്തു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ന​ന്നാ​യി വ​ല​യ്ക്കു​ന്നു​ണ്ട്,

കാ​ക്കൂ​ർ സ്വ​ദേ​ശി പി. ​ര​മ്യ

മ​ഴ​യു​ണ്ടാ​വു​മ്പോ​ൾ ന​മ്മ​ൾ മു​ഴു​വ​നാ​യും ന​ന​യും. വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​വി​ലെ​യും തി​ര​ക്കു​കൂ​ടി​യ സ​മ​യ​ത്ത് ഇ​വി​ടെ നി​ന്ന് ബ​സ് ക​യ​റു​ന്ന​ത് ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണ്,

ബാ​ലു​ശേരി സ്വ​ദേ​ശി ഗം​ഗാ​ധ​ര​ൻ

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up