കൂരിക്കുഴി സെന്ററിൽ ആരംഭിച്ച കയ്പമംഗലം ഗ്രാമപഞ്ചായത്ത് 22-ാം വാർഡ് മെമ്പർ ഷാഹിർ പഴുംപറമ്പിലിന്റെ ഓഫീസ് കായിക, യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം നിർവഹി
കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്ത് 22-ാം വാർഡിൽ മെമ്പർ ഷാഹിർ പഴുംപറമ്പിലിന്റെ ഓഫീസ് കൂരിക്കുഴി സെന്ററിൽ ആരംഭിച്ചു. കായിക,യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഷാഹിർ പഴുംപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത് പ്രസിഡന്റ്് ബീന സുരേന്ദ്രൻ, വൈസ് പ്രസിഡന്റ്് കെ.കെ. സകരിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മണി ഉല്ലാസ്, സുരേഷ് കൊച്ചുവീട്ടിൽ, അൻസമോൾ, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷീബ സതീഷ്, ഫാത്തിമ അനസ്, വാർഡ് മെമ്പർമാർ, പൊതുപ്രവർത്തകരായ സി.ജെ. പോൾസൺ, ശോഭ സുബിൻ, സലീം കയ്പമംഗലം, ആസിഫ് മുഹമ്മദ് സി.ജെ.ജോഷി, കെ. ബി.അനിൽകുമാർ, അനസ് കായ്, അഫ്സൽ എടതിരുത്തി, പി.കെ. നജുമുദ്ധീൻ, പി.കെ. മുഹമ്മദ്, ഇ.എസ്. സതീശൻ, കെ.വി. അബ്ദുൽ മജീദ്, ഷാജു തലശേരി, കെ. കെ.അഫ്സൽ, ടി. കെ. ഉബൈദ്, മനാഫ് അഴിക്കോട്, പ്രണവ് തലശേരി, ടി.കെ. ഷിഫാസ് , അനിൽ പെരിഞ്ഞനം, ഫൈസൽ ബീരു, തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews