x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​മ​ല ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു, ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി


Published: July 9, 2026 01:54 AM IST | Updated: July 9, 2026 01:54 AM IST

തൃ​ശൂ​ർ: പൂ​മ​ല ഡാ​മി​ലെ ജ​ല​നി​ര​പ്പ് സം​ഭ​ര​ണ​ശേ​ഷി​യോ​ട് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​മി​ൽ നി​ന്നു​മു​ള്ള അ​ധി​ക​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ അ​നു​മ​തി ന​ൽ​കി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ 27.6 അ​ടി​യി​ലെ​ത്തി​യ ജ​ല​നി​ര​പ്പ് 28 അ​ടി​യി​ൽ കൂ​ടി​യാ​ൽ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി രാ​വി​ലെ പ​ത്തി​നും വൈ​കി​ട്ട് നാ​ലി​നും ഇ​ട​യി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നാ​ണ് അ​നു​മ​തി.

ഡാ​മി​ൽ​നി​ന്നു പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ളം മ​ല​വാ​യ് തോ​ടു​വ​ഴി പു​ഴ​യ്ക്ക​ൽ തോ​ട്ടി​ലേ​ക്കും എ​ത്തി​ച്ചേ​രു​ന്ന​തി​നാ​ൽ മു​ള​ങ്കു​ന്ന​ത്തു​കാ​വ്, കോ​ല​ഴി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​ധി​ക​ജ​ലം ഒ​ഴു​കി​വ​രു​ന്ന​തു​മൂ​ലം പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും ഇ​റ​ങ്ങു​ന്ന​തി​നും കു​ളി​ക്കു​ന്ന​തി​നും ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നും ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​ഴ​യി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ക​ർ​ശ​ന വി​ല​ക്കു​ണ്ട്.

Tags : Nattuvisesham District News

Recent News

Corehub Up