സംസ്ഥാന പാത കണിയാർ വയലിന് സമീപം മടമ്പം തൃക്കടമ്പിലെ വെള്ളക്കെട്ട്.
മടമ്പം: സംസ്ഥാന പാതയിൽ കണിയാർ വയലിന് സമീപം മടമ്പം തൃക്കടമ്പിൽ റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണിയുയർത്തുന്നു.
വേഗതയിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് വെള്ളകെട്ടിൽ അകപ്പെടുന്നത് അപകടങ്ങൾക്കിടയാക്കുകയാണ്. ഇതു സംബന്ധിച്ച് പരാതികൾ നൽകിയിട്ടും പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മഴവെള്ളവും ഉറവകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും ഓടകളില്ലാത്തതിനാൽ റോഡിൽ കെട്ടിക്കിടക്കുകയാണ്. വഴിയാത്രക്കാർ ചെളിയിൽ കുളിക്കുന്നതും പതിവാണ്. ഇവിടെ ഓടകൾ നിർമിക്കുകയും റോഡിൽ നിന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് സ്ലാബുകളും ഇട്ടാലേ വെള്ളക്കെട്ട് പരിഹരിക്കാനാകൂ എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
Tags : Nattuvishesham Districtnews Waterlogging