x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി​യി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ഏ​ത്ത​വാ​ഴ​ക​ള്‍ വെ​ട്ടി​ന​ശി​പ്പി​ച്ചു

വെബ്ഡസ്ക്
Published: November 28, 2026 06:52 AM IST | Updated: November 28, 2026 06:52 AM IST

സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ വെ​ട്ടി​ന​ശി​പ്പി​ച്ച വാ​ഴ.

മാ​ന​ന്ത​വാ​ടി: പ​ട​ച്ചി​ക്കു​ന്നി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ഏ​ത്ത​വാ​ഴ​ക​ള്‍ വെ​ട്ടി​ന​ശി​പ്പി​ച്ചു. ആ​റു​വാ​ള്‍ സ്വ​ദേ​ശി ഐ​ക്ക​രോ​ട്ട്പ​റ​മ്പി​ല്‍ ബേ​ബി പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ല്‍ കൃ​ഷി ചെ​യ്തി​രു​ന്ന 28 ഏ​ത്ത​വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​തി​ല്‍ ഒ​രു വാ​ഴ പൂ​ര്‍​ണ​മാ​യും വെ​ട്ടി​മാ​റ്റു​ക​യും ബാ​ക്കി​യു​ള്ള 27 വാ​ഴ​ക​ള്‍ മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് വ​ര​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി​ക്കാ​യി എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് വാ​ഴ​ക​ള്‍ ന​ശി​പ്പി​ച്ച നി​ല​യി​ല്‍ ആ​ദ്യം ക​ണ്ട​ത്.

തു​ട​ര്‍​ന്ന് ഉ​ട​മ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ള​ര്‍​ച്ച​യെ​ത്തി​യ വാ​ഴ​ക​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ ക​ര്‍​ഷ​ക​ന്‍ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ മാ​സം മു​ട്ടി​ല്‍ ചെ​ല​ഞ്ഞി​ച്ചാ​ലി​ല്‍ 1350 വാ​ഴ​ക​ള്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ വെ​ട്ടി ന​ശി​പ്പി​ച്ചി​രു​ന്നു. ബ​നാ​ന ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ന്‍.

 

Tags : Antisocial elements nattu vishesham local news

Recent News

Corehub Up