x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ല​മ​റ്റം മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം

വെബ് ഡെസ്ക്
Published: August 1, 2026 11:13 PM IST | Updated: August 1, 2026 11:13 PM IST

മ​ത്താ​യി​പ്പാ​റ​യി​ൽ മ​ണ്ണി​ന​ടി​യി​ലാ​യ പോ​ലീ​സ് ജീ​പ്പ് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തു​ന്നു.

മൂ​ല​മ​റ്റം: ആ​ശ്ര​മം റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ആ​ന​ക്ക​യം തെ​ക്കും​ഭാ​ഗം ത​ടി​പ്പാ​ല​ത്ത് മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ അ​ഞ്ചോ​ളം വീ​ടു​ക​ളി​ലും, ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. ക​ണ്ണി​ക്ക​ൽ അ​രീ​പ്ലാ​ക്ക​ൽ ബി​ജു​വി​ന്‍റെ വീ​ട് ഉ​രു​ൾ പൊ​ട്ട​ലി​ൽ ത​ക​ർ​ന്നു.​ആ​ള​പാ​യ​മി​ല്ല. ല​പ്പ​ള്ളി ചെ​ളി​ക്ക​ൽ ക​വ​ല ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ടാ​ട്-​വാ​ഗ​മ​ണ്‍ റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു വ​ഴി ബ്ലോ​ക്കാ​യി. ഇ​ല​പ്പ​ള്ളി കു​ന്പ​ങ്ങാ​ന​ത്ത് മം​ഗ​ല​ത്ത് ചാ​ർ​ളി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​യ്ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു.

മൂ​ല​മ​റ്റം ഐ ​എ​ച്ച്ഇ​പി സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ക​ണ്ണി​ക്ക​ൽ ഭാ​ഗ​ത്തു​ള്ള ഏ​ഴോ​ളം കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. കാ​ഞ്ഞാ​ർ കൈ​പ്പ​യ്ക്ക് സ​മീ​പം ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി. മു​ട്ടം-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി . വെ​ള്ളി​യാ​മ​റ്റം പ​ന്നി​മ​റ്റ​ത്ത് വി​രു​പ്പി​ൽ നാ​രാ​യ​ണ​ന്‍റെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ടി​ഞ്ഞ് വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് പ​തി​ച്ചു.

Tags : Moolamattom

Recent News

Corehub Up