x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി​യു​ടെ യ​ന്ത്ര​വ​ത്കൃ​ത ട​ച്ചിം​ഗ് വെ​ട്ട​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം


Published: June 6, 2026 04:02 AM IST | Updated: June 6, 2026 04:02 AM IST

ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള കെ​എ​സ്ഇ​ബി​യു​ടെ ട​ച്ച് വെ​ട്ട​ൽ.

പ​ത്ത​നം​തി​ട്ട: യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി ട​ച്ച് വെ​ട്ട​ലു​മാ​യി കെ​എ​സ്ഇ​ബി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ജ​നു​വ​രി, ഫെ​ബ്രു​വ​രി കാ​ല​യ​ള​വി​ൽ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ ട​ച്ച് വെ​ട്ട​ൽ തി​രു​വ​ല്ല മേ​ഖ​ല​യി​ലും ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ക​വി​യൂ​രി​ൽ പ്ര​വാ​സി​യു​ടെ വീ​ട്ടു​പ​രി​സ​ര​ത്തെ തെ​ങ്ങി​ൻ തൈ​ക​ൾ മു​റി​ച്ചു നീ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ക​വി​യൂ​ർ സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ ഡോ. ​ജേ​ക്ക​ബ് ഉ​മ്മ​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന തെ​ങ്ങി​ൻ​തൈ​ക​ളാ​ണ് വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട തെ​ങ്ങി​ൻ​തൈ​ക​ൾ മൂ​ടോ​ടെ​യാ​ണ് വെ​ട്ടി​നീ​ക്കി​യ​ത്. 11 കെ​വി വൈ​ദ്യു​ത ലൈ​നി​ൽ നി​ന്ന് നി​ശ്ചി​ത അ​ക​ല​ത്തി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച​തും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ലൈ​നി​ൽ ത​ട്ടി​ല്ലെ​ന്നു​റ​പ്പു​ള്ള​തു​മാ​യ തെ​ങ്ങി​ൻ തൈ​ക​ളാ​ണ് മു​റി​ച്ചി​ട്ട​ത്. 2.6 മീ​റ്റ​റാ​ണ് കെ​എ​സ്ഇ​ബി ലൈ​നു​ക​ളി​ൽ നി​ന്ന് മ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ക​ല​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു പു​റ​ത്തു​ള്ള മ​ര​ങ്ങ​ളാ​ണ് മു​റി​ച്ച​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ മെ​ഷീ​നു​പ​യോ​ഗി​ച്ചു​ള്ള ട​ച്ച് വെ​ട്ട​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ദു​ര​ന്ത നി​വാ​ര​ണ നി​യ​മം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി തു​ട​ങ്ങി​യ​ത്. മ​ഴ​യി​ലും കാ​റ്റി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്കും പോ​സ്റ്റു​ക​ൾ​ക്കും മീ​തെ വീ​ണു​ണ്ടാ​കു​ന്ന ന​ഷ്ടം ഒ​ഴി​വാ​ക്കാ​നാ​ണ് യ​ന്ത്ര​വ​ത്കൃ​ത മു​റി​ക്ക​ൽ ആ​രം​ഭി​ച്ച​ത്.

ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ട​ച്ച് വെ​ട്ട​ലി​ൽ വ​ൻ മ​ര​ങ്ങ​ൾ വ​രെ വെ​ട്ടി​നീ​ക്കി​യി​രു​ന്നു. ആ​ഞ്ഞി​ലി, പ്ലാ​വ്, തേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി. ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ ഈ ​മ​ര​ങ്ങ​ൾ വി​ൽ​ക്കാ​ൻ പോ​ലു​മാ​കാ​ത്ത രീ​തി​യി​ലാ​ണ് മു​റി​ച്ചി​ട്ട​ത്. ത​ടി​ക​ളാ​യി വി​ല്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ മു​റി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു. മു​ന്ന​റി​യി​പ്പു​ക​ളോ നോ​ട്ടീ​സോ ന​ൽ​കാ​തെ​യാ​ണ് മു​റി​ച്ചു​നീ​ക്ക​ൽ.

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലാ​യി​രു​ന്നു ആ​ദ്യം ട​ച്ച് വെ​ട്ട​ൽ ന​ട​ന്ന​ത്. അ​ന്നു ഭ​ര​ണ​ത്തി​ലി​രു​ന്ന സി​പി​എം ഇ​തി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ക​യും ചെ​യ്ത​താ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള ട​ച്ച് വെ​ട്ട​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​മാ​റ്റ​ത്തോ​ടെ വീ​ണ്ടും ക്രെ​യി​നു​ക​ളു​മാ​യി കെ​എ​സ്ഇ​ബി രം​ഗ​ത്തെ​ത്തി. ക​വി​യൂ​രി​നു പി​ന്നാ​ലെ തി​രു​വ​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും ട​ച്ച് വെ​ട്ട​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യോ ത​ട്ടു​ക​യോ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ഴു​ക​യോ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള മ​ര​ങ്ങ​ൾ മു​ക​ളി​ൽ നി​ന്ന് ത​ന്നെ മു​റി​ച്ചു നീ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഏ​ത് ഉ​യ​ര​ത്തി​ലേ​ക്കും ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ ക​യ​റ്റാ​ൻ പാ​ക​ത്തി​ലു​ള്ള ക്രെ​യി​നും മെ​ഷീ​നു​മാ​ണ് ട​ച്ച് വെ​ട്ട​ലി​നാ​യി കെ​എ​സ്ഇ​ബി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വൈ​ദ്യു​ത ലൈ​നി​ൽ നി​ന്നും 2.6 മീ​റ്റ​റി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കു​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും 1.76 മീ​റ്റ​ർ മാ​ത്ര​മാ​ണ് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള അ​ക​ല​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി ചാ​ക്കോ ചൂ​ണ്ടി​ക്കാ​ട്ടി. ദൂ​ര​പ​രി​ധി നോ​ക്കാ​തെ ത​ന്നെ ഫ​ല​വൃ​ക്ഷ​ങ്ങ​ള​ട​ക്കം മൂ​ടോ​ടെ മു​റി​ച്ചി​ടു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

തെ​ങ്ങു​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത്. ഒ​റ്റ​ത്ത​ടി​യാ​യി വ​ള​രു​ന്ന തെ​ങ്ങി​ന്‍റെ ഓ​ല മാ​ത്ര​മാ​ണ് വൈ​ദ്യു​ത​ലൈ​നി​ൽ ത​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. എ​ന്നാ​ൽ നി​ശ്ചി​ത അ​ക​ല​ത്തി​ൽ നി​ൽ​ക്കു​ന്ന തെ​ങ്ങ് മൂ​ടോ​ടെ മു​റി​ച്ചു മാ​റ്റു​ന്ന​താ​ണ് ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.

ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്ക​രു​ത്: വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ‌​എ

തി​രു​വ​ല്ല: കെ​എ​സ്ഇ​ബി ട​ച്ച് വെ​ട്ട​ലി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ. കൃ​ഷി​യി​ട​ങ്ങ​ളി​ലെ തെ​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വെ​ട്ടി​നീ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം. നി​യ​മ​പ്ര​കാ​ര​മ​ള്ള അ​ക​ല​ത്തി​ലു​ള്ള​തും വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്ക് ദോ​ഷ​മി​ല്ലാ​ത്ത​തു​മാ​യ മ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ട്ടു​വ​ള​ർ​ത്തി​യി​ട്ടു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​നോ​ടു യോ​ജി​ക്കാ​നാ​കി​ല്ല. വൈ​ദ്യു​ത ലൈ​നു​ക​ളി​ൽ നി​ന്ന് നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ക​ല​ത്തി​ൽ അ​ല്ലെ​ങ്കി​ൽ അ​വ​യ്ക്കു നോ​ട്ടീ​സ് ന​ൽ​കി​വേ​ണം മു​റി​ച്ചു ന​ൽ​കാ​ൻ. മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ല്ലാ​തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ട​ന്നു​ക​യ​റി ന​ട​ത്തു​ന്ന ട​ച്ച് വെ​ട്ട​ലു​ക​ളോ​ടു യോ​ജി​ക്കാ​നാ​കി​ല്ലെ​ന്നും വ​ർ​ഗീ​സ് മാ​മ്മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​വി​യൂ​രി​ൽ തെ​ങ്ങു​ക​ൾ മു​റി​ച്ചു മാ​റ്റി​യ​തു സം​ബ​ന്ധി​ച്ച് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രോ​ട് വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞ​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up