ഡിബി തുറന്ന് വയര്‍ മുറിച്ചുകൊണ്ട് പോയ നിലയില്‍.
രാമപുരം: പഞ്ചായത്തില്‍ വളക്കാട്ടുക്കുന്ന്, പുല്‍പ്രമുക്ക്, കൊണ്ടാട് ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ മോഷണം. ഈ ഭാഗങ്ങളില്‍ പണിതുകൊണ്ടിരിക്കുന്ന വീടുകളിലെ ഡിബി തുറന്ന് അതിനുള്ളിലെ ഡ്രസിംഗ് ചെയ്ത വയര്‍ മുഴുവന്‍ മോഷ്ടാക്കള്‍ എടുത്തുകൊണ്ട് പോയി. അഞ്ചോളം വീടുകളില്‍ മോഷണം നടന്നു. ഇങ്ങനെ മോഷണം നടക്കുന്നത് മൂലം വീട് പണിയുന്ന ആളുകള്‍ രണ്ടാമതും വയറിംഗ് പൂര്‍ണമായും നടത്തേണ്ടി വരുന്നു. രാമപുരം പോലീസ് സ്റ്റേഷനില്‍ അഞ്ചുപേര്‍ പരാതി നല്‍കിയിട്ടുണ്ട്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും മോഷണത്തിന് ഇരയായവര്‍ പുറത്ത് വിട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് മോഷ്ടാക്കളെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Deepikanews taken away.