അഭിരാമി എന്നിവര്‍ തെങ്ങിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: ലോക നാളികേരള ദിനാഘോഷത്തിന്റെ എടവക പഞ്ചായത്തുതല ഉദ്ഘാടനം എള്ളുമന്ദം എഎന്എംയുപി സ്കൂളില്‍ നടത്തി. വാര്‍ഡ് അംഗം ഗോള്‍ഡ ഷിനോജ്, കുട്ടിക്കര്‍ഷക അവാര്‍ഡ് ജേത്രി അഭിരാമി എന്നിവര്‍ തെങ്ങിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നാസര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ കെ.ജി. സുനില്‍ കേര ദിനാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. പ്രധാനാധ്യാപകന് സി.കെ. വിപിന്‍, മാനേജര്‍ അനന്തറാം, പരിസ്ഥിതി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഹംസ, സോന ജോസ്, സിന്ധു, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ രാജഗിരി എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews