x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഷോ ​മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ


Published: July 9, 2026 04:18 AM IST | Updated: July 9, 2026 04:18 AM IST

തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മാ കോ​ള​ജി​ല്‍ ന​ട​ന്ന ഫു​ട്ബോ​ള്‍ മാ​നി​യ​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റാ​ര്‍ ഡോ. ​റെ​ജി​നോ​ള്‍​ഡ് വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ക്കു​ന്നു.

തി​രു​വ​ല്ല: ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ ആ​ര​വം തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മാ കോ​ള​ജി​ല്‍. കോ​ള​ജി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ളും ആ​രാ​ധ​ക ടീ​മു​ക​ളു​ടെ ജേ​ഴ്സി അ​ണി​ഞ്ഞ്, ഫി​ഫ ഗാ​ന​ത്തി​നും സൗ​ത്ത് ആ​ഫ്രി​ക്ക ലോ​ക​ക​പ്പി​ല്‍ ഷ​ക്കീ​ര ആ​ല​പി​ച്ച ഹി​റ്റ് ഗാ​നം വ​ക്കാ, വ​ക്കാ​ക്കും ചേ​ര്‍​ന്ന് ചു​വ​ടു വ​ച്ച​ത് ആ​ക​ര്‍​ഷ​ക​മാ​യി.

കോ​ള​ജി​ലെ ഫു​ട്ബോ​ള്‍ ടീം ​അം​ഗ​ങ്ങ​ള്‍ ഗാ​ന​ത്തി​നൊ​പ്പി​ച്ച് എ​യ്റോ​ബ്ക് നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ഷൂ​ട്ട് ഔ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

വ​നി​ത അ​ധ്യാ​പ​ക​ര്‍ ഷൂ​ട്ട് ഔ​ട്ടി​ല്‍ ഗോ​ള്‍ നേ​ടി​യ​ത് ആ​വേ​ശം വ​ർ​ധി​പ്പി​ച്ചു. ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ ജേ​താ​ക്ക​ളാ​യ​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ച കൂ​റ്റ​ന്‍ ബാ​ന​ര്‍ 40 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ന്ന് ചു​രു​ള​ഴി​ച്ച​ത് മ​നോ​ഹ​ര​മാ​യി​രു​ന്നു.
കേ​ര​ള ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റാ​ര്‍ ഡോ. ​റെ​ജി​നോ​ള്‍​ഡ് വ​ര്‍​ഗീ​സ് പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പാ​ള്‍ ഡോ. ​ടി.​കെ. മാ​ത്യു വ​ര്‍​ക്കി, ട്ര​ഷ​റാ​ര്‍ തോ​മ​സ് കോ​ശി, ഓ​ഫീ​സ് സൂ​പ്ര​ണ്ട് അ​ഭീ​ഷ് ജേ​ക്ക​ബ് തോ​മ​സ്, കാ​യി​ക വ​കു​പ്പ് മേ​ധാ​വി ജെ. ​ബ്രി​ട്ടോ ക്ലെ​മ്മി, കെ.​കെ. സ്വാ​തി, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up