x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​രു​ളി​കു​ന്ന​ത്ത് മ​ഞ്ഞ​പ്പി​ത്തം; പ്ര​തി​രോ​ധം ഊ​ർ​ജി​തം


Published: June 23, 2026 10:23 PM IST | Updated: June 23, 2026 10:23 PM IST

ഉ​രു​ളി​കു​ന്നം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​ളി​കു​ന്ന​ത്ത് ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ലാ​യി ആ​റു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി. മ​ഞ്ഞ​പ്പി​ത്ത​ബാ​ധ ക​ണ്ടെ​ത്തി​യ മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​പ്ര​വ​ർ​ത്ത​ന​വും ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്തം​ഗം എം.​എ​സ്. മ​നു എ​ന്നി​വ​ർ അ​റി​യി​ച്ചു. കി​ണ​റു​ക​ളു​ടെ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി. പൈ​ക സി​എ​ച്ച്സി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ആ​ശാ​വ​ർ​ക്ക​ർ​മാ​രും നേ​തൃ​ത്വം ന​ൽ​കി.

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ഷ്‌​ക​ന്‍റ് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി ക്ലാ​സ് ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ ഡോ. ​രാ​ജേ​ഷ് ക്ലാ​സ് ന​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് സെ​പ്ടി​ക് ടാ​ങ്കു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് കോ​ളി​ഫോം ബാ​ക്‌​ടീ​രി​യ കി​ണ​ർ​വെ​ള്ള​ത്തി​ൽ ക​ല​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കി​ണ​ർ​വെ​ള്ളം ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. കു​ടി​വെ​ള്ളം 100 ഡി​ഗ്രി താ​പ​നി​ല​യ്ക്കു​മേ​ൽ തി​ള​പ്പി​ച്ച​തി​ന് ശേ​ഷം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശിച്ചു.

Tags : resistance is strong Nattuvishesham District news

Recent News

Corehub Up