കൂടരഞ്ഞി: വൈഎംസിഎ കൂടരഞ്ഞി യൂണിറ്റിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും സംഘടിപ്പിച്ചു.
വൈഎംസിഎ റീജിയണൽ ചെയർമാൻ പ്രഫ. അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. വൈഎംസിഎ സബ് റീജിയണൽ ചെയർമാൻ ജേക്കബ് ജോൺ, ജോർജ് മംഗര, സാജു വേലിക്കകത്ത്, ജിജി കിഴക്കരക്കാട്ട്, ഷാജു കൊല്ലിച്ചിറ, ബിനു ജീരകശേരി എന്നിവരും വിവിധ വൈഎംസിഎ യൂണിറ്റുകളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തങ്കച്ചൻ കൊച്ചുകൈപ്പേൽ (പ്രസിഡന്റ്), വിപിൻ പഴൂർ (വൈസ് പ്രസിഡന്റ്), ജ്യോതിഷ് മംഗര (സെക്രട്ടറി), അരുൺ കല്ലിടുക്കിൽ (ജോയിന്റ് സെക്രട്ടറി), സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കൽ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
Tags : nattu vishesham YMCA organized