തൃശൂർ: പൂങ്കുന്നം പാറക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പാലക്കാട് നെന്മാറ ചേരമംഗലം ജ്യോതിഷ് (45) ആണു മരിച്ചത്.
തൃശൂർ അഗ്നിരക്ഷാനിലയത്തിൽനിന്നു സ്കൂബ ടീം സ്ഥലത്തെത്തി ചണ്ടിയും ചളിയും മാലിന്യവും നിറഞ്ഞ കുളത്തിൽ 45 മിനിറ്റ് തെരച്ചിൽ നടത്തിയാണ് ജ്യോതിഷിനെ കണ്ടെടുത്തത്. കുളത്തിലെ ചണ്ടിയും പായലും കരയ്ക്ക് അടുപ്പിച്ചു നടത്തിയ തെരച്ചിലിനൊടുവിൽ സ്കൂബ ടീമംഗം വി.വി. ജിമോദ് 12 അടി താഴ്ചയിൽനിന്ന് ആളെ കണ്ടെടുക്കുകയായിരുന്നു.
Tags : Young man drowns