x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ഹാ​നോ​ൻ മാ​ർ​ത്തോ​മ്മാ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: August 20, 2026 11:45 PM IST | Updated: August 20, 2026 11:45 PM IST

ഡോ. ​യൂ​ഹാ​നോ​ൻ മാ​ർത്തോ​മ്മാ അ​നു​സ്മ​ര​ണം, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴ​ഞ്ചേ​രി: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ​ത്തോ​മ്മാ ഫൗ​ണ്ടേ​ഷ​ന്‍റെ​യും സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗ​ത്തി​​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ​ത്തോ​മ്മ അ​നു​സ്മ​ര​ണ​വും സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ന്നു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ റെ​ജി താ​ഴ​മ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജോ​ർ​ജ് കെ. ​അ​ല​ക്സി​ന് കോ​പ്പി ന​ൽ​കി​ക്കൊ​ണ്ട് ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. രാ​ജു ഏ​ബ്ര​ഹാം എ​ക്സ് എം​എ​ൽ​എ, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ്റ്റെ​ല്ലാ തോ​മ​സ്, കെ.​എ. വ​ർ​ഗീ​സ്, വി​ക്‌​ട​ർ ടി. ​തോ​മ​സ്, റ​വ. തോ​മ​സ് സി. ​അ​ല​ക്സാ​ണ്ട​ർ, ഫാ.​കെ.​എ. ചെ​റി​യാ​ൻ, ഡോ. ​ലി​ബു​സ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ജോ​ബി ജെ. ​തോ​മ​സ് ഈ​ശോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Yuhanon Marthoma Memorial

Recent News

Corehub Up