x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16
APR
2026

നാം ​യു​ദ്ധ​പ​ങ്കാ​ളി​യ​ല്ല പ​ക്ഷേ, ദു​രി​ത​പ​ങ്കാ​ളി

Editorial Audio


Published: April 16, 2026 12:00 AM IST | Updated: April 16, 2026 12:00 AM IST

യു​ദ്ധം, അ​തി​ന്‍റെ ‘സ​മ്മാ​ന​ങ്ങ​ൾ’ ലോ​ക​ത്ത് എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്ക​ത്ത​ക്ക​വി​ധം അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കി​ട്ടാ​ത്ത​വ​ർ​ക്കും വൈ​കാ​തെ ല​ഭി​ച്ചു​കൊ​ള്ളും. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഇ​ന്ത്യ​യി​ൽ 25 ല​ക്ഷം പേ​രും ആ​ഗോ​ള​ത​ല​ത്തി​ൽ 88 ല​ക്ഷം പേ​രും പു​തു​താ​യി ദാ​രി​ദ്ര്യ​ത്തി​ലാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന, യു​എ​ൻ​ഡി​പി (അ​ന്താ​രാ​ഷ്‌​ട്ര വി​ക​സ​ന​ത്തി​നാ​യു​ള്ള ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ വി​ക​സ​ന പ​രി​പാ​ടി) റി​പ്പോ​ർ​ട്ട് അ​തീ​വ ഗൗ​ര​വ​ത്തി​ലെ​ടു​ക്കേ​ണ്ട​താ​ണ്. ഇ​പ്പോ​ൾ​ത​ന്നെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും വി​ല​ക്ക​യ​റ്റ​ത്തി​ലും പെ​ട്ടു​ക​ഴി​ഞ്ഞു. കേ​ന്ദ്ര​ത്തി​ന്‍റെ സ​മാ​ധാ​ന​മൊ​ഴി​ക​ളൊ​ന്നും അ​ത്ര ഫ​ലി​ച്ചി​ട്ടി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഇ​ന്ധ​ന​വി​ല​യും വ​ർ​ധി​ച്ചാ​ൽ, യു​എ​ൻ​ഡി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ലേ​ക്ക് വ​ലി​യ ദൂ​ര​മു​ണ്ടാ​കി​ല്ല. പ​രി​ഹാ​ര​ത്തി​നു​ള്ള പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര​സ​ർ​ക്കാ​രി​നാ​ണെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​ഞ്ചാ​യ​ത്തു ത​ലം മു​ത​ൽ ഗൃ​ഹ​പാ​ഠം ചെ​യ്യേ​ണ്ട​തു​ണ്ട്.

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന, ച​ര​ക്കു​നീ​ക്ക​ത്തി​നു​ള്ള ഉ​യ​ർ​ന്ന ചെ​ല​വ്, മ​റ്റ് ഉ​ത്പാ​ദ​ന​ച്ചെ​ല​വു​ക​ൾ എ​ന്നി​വ സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ങ്ങ​ൽ​ശേ​ഷി കു​റ​യ്ക്കു​ക​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ക​യും ചെ​യ്യും. ഇ​ന്ത്യ​യി​ലെ ദാ​രി​ദ്ര്യ​നി​ര​ക്ക് 23.9 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 24.2 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നേ​ക്കാം. ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ക​ദേ​ശം 88 ല​ക്ഷം പേ​രും ഇ​ന്ത്യ​യി​ൽ 25 ല​ക്ഷം പേ​രും, ഇ​തു​കൂ​ടാ​തെ 50 ല​ക്ഷ​ത്തോ​ളം പേ​ർ ഇ​റാ​നി​ലും പു​തു​താ​യി ദ​രി​ദ്ര​രാ​യേ​ക്കാം. പ്ര​തി​സ​ന്ധി​യി​ലേ​റെ​യും ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​യി​രി​ക്കും. ഏ​ഷ്യ പ​സ​ഫി​ക് മേ​ഖ​ല​യ്ക്ക് ആ​കെ 299 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 28 ല​ക്ഷം കോ​ടി) ന​ഷ്ടം ഉ​ണ്ടാ​യേ​ക്കാം. ഒ​രു വ​ർ​ഷ​ത്തെ വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ​ക്കു വ​രെ യു​ദ്ധം വി​ല​ങ്ങു​ത​ടി​യാ​കും. ഊ​ർ​ജ-​എ​ണ്ണ വ്യാ​പാ​ര​ത്തി​ന് ഇ​ന്ത്യ പ​ശ്ചി​മേ​ഷ്യ​യെ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന​ത്. ന​മ്മു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ 40 ശ​ത​മാ​ന​വും വ​ളം ഇ​റ​ക്കു​മ​തി​യു​ടെ 45 ശ​ത​മാ​ന​വും പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്നാ​ണ്. എ​ൽ​എ​ൻ​ജി വി​ല വ​ർ​ധി​ച്ച​തോ​ടെ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ക​ൽ​ക്ക​രി ഉ​പ​യോ​ഗി​ച്ചു​ള്ള വൈ​ദ്യു​തോ​ത്പാ​ദ​ന​ത്തി​ലേ​ക്കു തി​രി​യു​ന്നു​ണ്ട്. ക​യ​റ്റു​മ​തി മേ​ഖ​ല​യി​ൽ വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും ച​ര​ക്കു​നീ​ക്ക​ത്തി​ലെ കാ​ല​താ​മ​സ​വും ഇ​ൻ​ഷു​റ​ൻ​സ് തു​ക​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യും വ്യാ​പാ​ര​മേ​ഖ​ല​യെ ബാ​ധി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു​ദ്ധം നീ​ണ്ടു​പോ​യാ​ൽ നാ​ശ​ത്തി​ന്‍റെ വ്യാ​പ്തി, റി​പ്പോ​ർ​ട്ടി​ലെ മു​ന്ന​റി​യി​പ്പി​നേ​ക്കാ​ൾ വി​നാ​ശ​ക​ര​മാ​യി​രി​ക്കും. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക്, യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​യി​ട്ട് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ച​ര​ക്കു​ക​ട​ത്ത് പു​നഃ​സ്ഥാ​പി​ക്കാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ല. പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ൽ തു​ട​ങ്ങി​യ ദു​രി​ത​ങ്ങ​ൾ വി​വി​ധ ത​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ഷ്പ​ക്ഷ നി​ല​പാ​ടി​നെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് ഹോ​ർ​മു​സി​ലൂ​ടെ കു​റെ​യെ​ങ്കി​ലും ഇ​ന്ധ​നം ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്ന​ത്. പ​ക്ഷേ, അ​മേ​രി​ക്ക​യു​ടെ സ്ഥി​ര​ത​യി​ല്ലാ​ത്ത നി​ല​പാ​ട് അ​നി​ശ്ചി​താ​വ​സ്ഥ​യെ സൂ​ചി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങ​ണ​മെ​ന്നും റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ ന​ൽ​കി​യ ഇ​ള​വ് പു​തു​ക്കി​ല്ലെ​ന്നും യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്‍റ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​റേ​നി​യ​ൻ എ​ണ്ണ​യ്ക്ക് ന​ൽ​കി​യി​രു​ന്ന 30 ദി​വ​സ​ത്തെ ഇ​ള​വ് ഏ​പ്രി​ൽ 19ന് ​അ​വ​സാ​നി​ക്കും. റ​ഷ്യ​ൻ എ​ണ്ണ​യ്‌​ക്കു​ള്ള ഇ​ള​വ് ഇ​തി​ന​കം അ​വ​സാ​നി​ച്ചെ​ന്നും നി​ല​വി​ൽ ക​ട​ലി​ലു​ള്ള ക​പ്പ​ലു​ക​ളി​ലെ എ​ണ്ണ​യു​ടെ ഇ​ട​പാ​ടു​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​ള​വ് ബാ​ധ​ക​മെ​ന്നും അ​മേ​രി​ക്ക നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ​ങ്ങും പാ​ച​ക​വാ​ത​ക​ക്ഷാ​മം യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​ട​ഞ്ഞ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​ല​തും തു​റ​ന്നി​ട്ടി​ല്ല. തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​വ​ർ തി​രി​ച്ചു ക​യ​റി​യി​ട്ടി​ല്ല. കെ​ട്ടി​ട​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും മ​രു​ന്നി​ന്‍റെ​യു​മൊ​ക്കെ വി​ല വ​ർ​ധി​ച്ചു​തു​ട​ങ്ങി. 90 ല​ക്ഷം ഇ​ന്ത്യ​ക്കാ​രു​ള്ള ഗ​ൾ​ഫി​ലെ തൊ​ഴി​ൽ​ന​ഷ്ട​വും വ​രു​മാ​ന​ത്തി​ലെ കു​റ​വും ഇ​ന്ത്യ​യെ, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തെ ബാ​ധി​ക്കും. ഏ​പ്രി​ൽ 29ന് ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചാ​ൽ ഇ​തൊ​ന്നു​മ​ല്ല സം​ഭ​വി​ക്കാ​നി​രി​ക്കു​ന്ന​ത്. വി​ദേ​ശ ന​യ​ത​ന്ത്ര​ങ്ങ​ൾ​ക്കൊ​പ്പം സ​മാ​ന്ത​ര​മാ​യി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ഇ​ക്കാ​ര്യം കേ​ന്ദ്രം ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണ്. സം​സ്ഥാ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ഒ​രു പ​ക്ഷേ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ജീ​വ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ നാം ​കോ​വി​ഡ് കാ​ല​ത്തെ കു​റേ​യെ​ങ്കി​ലും അ​തി​ജീ​വി​ച്ച​തു​പോ​ലെ. പ​ക്ഷേ, ഇ​ത്ത​രം നീ​ക്ക​ങ്ങ​ളൊ​ന്നും കേ​ന്ദ്ര​മോ സം​സ്ഥാ​ന​മോ തു​ട​ങ്ങി​വ​ച്ച​താ​യി കാ​ണു​ന്നി​ല്ല. ഉ​ണ്ടെ​ങ്കി​ൽ ജ​ന​ങ്ങ​ളോ​ടു പ​റ​ഞ്ഞി​ട്ടി​ല്ല.

ലോ​ക​രാ​ജ്യ​ങ്ങ​ളി​ലേ​റെ​യും പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് ലോ​ക​യു​ദ്ധ​മെ​ന്ന നി​ർ​വ​ച​നം കാ​ല​ഹ​ര​ണ​പ്പെ​ട്ടു. ആ​രെ​വി​ടെ യു​ദ്ധം ചെ​യ്താ​ലും ബാ​ക്കി​യെ​ല്ലാ​വ​രും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ ഏ​തു യു​ദ്ധ​വും ഇ​നി ലോ​ക​യു​ദ്ധം ത​ന്നെ. അ​നി​വാ​ര്യ​മാ​യ ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ദൂ​ഷ്യ​വ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നാം ​ചേ​ർ​ക്കാ​ൻ വി​ട്ടു​പോ​യ കാ​ര്യ​മാ​ണി​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ നാം ​യു​ദ്ധ​ത്തി​ല​ല്ല. പ​ക്ഷേ, 25 ല​ക്ഷം ഇ​ന്ത്യ​ക്കാ​രെ​ങ്കി​ലും പു​തു​താ​യി ദ​രി​ദ്ര​രാ​കു​മെ​ന്ന റി​പ്പോ​ർ​ട്ട് എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മെ​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ളാ​ണ്.

 

Tags : Deepika Editorial

Recent News

Corehub Up