x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

17
APR
2026

സ്ത്രീ​ക​ൾ പൊ​റു​ക്കി​ല്ല ഈ ‘​ബ​ന്ദി​നാ​ട​കം’

Editorial Audio


Published: April 17, 2026 12:00 AM IST | Updated: April 17, 2026 12:00 AM IST

ല​ളി​ത​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി​ല്ലെ​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​യ​മ ഭേ​ദ​ഗ​തി​ക​ളെ​യും ബി​ല്ലു​ക​ളെ​യും സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ എ​തി​ർ​പ്പി​ൽ ത​ള്ളി​പ്പോ​യ വ​നി​താ സം​വ​ര​ണ ബി​ൽ ഇ​തി​ൽ പു​തി​യ​താ​ണ്. വ​നി​താ സം​വ​ര​ണ ബി​ൽ ത​നി​ച്ച് അ​വ​ത​രി​പ്പി​ച്ചാ​ൽ എ​തി​രി​ല്ലാ​തെ പാ​സാ​കു​മെ​ന്ന​റി​യാ​വു​ന്ന സ​ർ​ക്കാ​ർ, അ​ഭി​പ്രാ​യ ഐ​ക്യ​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​തും അ​ടി​മു​ടി ദു​രൂ​ഹ​ത​ക​ൾ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വു​മാ​യി അ​തി​നെ കൂ​ട്ടി​ക്കെ​ട്ടി. തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ മു​ൻ​കൂ​ർ ജാ​മ്യ​വു​മെ​ടു​ത്തു. “സം​വ​ര​ണം ത​ട​ഞ്ഞാ​ൽ സ്ത്രീ​ക​ൾ പൊ​റു​ക്കി​ല്ല.” ദു​രൂ​ഹ വ​കു​പ്പു​ക​ളെ​ക്കു​റി​ച്ചു മ​റു​പ​ടി പ​റ​യു​ന്ന​തി​നു പ​ക​രം, എ​ഫ്സി​ആ​ർ​എ​യെ എ​തി​ർ​ക്കു​ന്ന​ത് ത​ട്ടി​പ്പു മ​റ​യ്ക്കാ​നാ​ണെ​ന്ന പു​ക​മ​റ​യു​ടെ മ​റ്റൊ​രു പ​തി​പ്പ്! മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​മെ​ന്ന ദു​രൂ​ഹ​ബി​ല്ലി​നെ മോ​ചി​പ്പി​ക്കാ​ൻ വ​നി​താ സം​വ​ര​ണ​ത്തെ ബ​ന്ദി​യാ​ക്കി​യ ഈ ​നാ​ട​കം സ്ത്രീ​ക​ൾ പൊ​റു​ക്കാ​നി​ട​യി​ല്ല.

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ഉ​റ​പ്പാ​ക്കി​യ നി​യ​മം പാ​സാ​ക്കി​യ​ത് 2023ലാ​ണ്. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ത​ന്നെ അ​തു ന​ട​പ്പാ​ക്കാ​മാ​യി​രു​ന്നെ​ങ്കി​ലും ചെ​യ്തി​ല്ല. പു​തി​യ സെ​ൻ​സ​സ് ന​ട​ത്തി, ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​ശേ​ഷം 2029 ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്, പു​തി​യ സെ​ൻ​സ​സി​നു വ​ള​രെ സ​മ​യ​മെ​ടു​ക്ക​മെ​ന്ന​തി​നാ​ൽ 2011ലെ ​സെ​ൻ​സ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ 816 ആ​യി വ​ർ​ധി​പ്പി​ച്ച് അ​തി​ൽ 33 ശ​ത​മാ​നം സ്ത്രീ ​സം​വ​ര​ണ​മാ​ക്കാ​മെ​ന്നാ​ണ്. അ​താ​യ​ത്, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​മി​ല്ലാ​തെ സ്ത്രീ​സം​വ​ര​ണം ന​ട​ത്തി​ല്ലെ​ന്ന പി​ടി​വാ​ശി. ഇ​വി​ടെ​യാ​ണ് സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

ഇ​ങ്ങ​നെ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി മ​ണ്ഡ​ല​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചാ​ൽ സ്വാ​ഭാ​വി​ക​മാ​യും ജ​ന​സം​ഖ്യാ​നി​യ​ന്ത്ര​ണ പ​ദ്ധ​തി​യോ​ടു സ​ഹ​ക​രി​ച്ച ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ജ​ന​സം​ഖ്യ കു​റ​വാ​യ​തു​കൊ​ണ്ട് മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്നാ​ണ് ഒ​രു വാ​ദം. ഇ​ത് പാ​ർ​ല​മെ​ന്‍റി​ൽ ദ​ക്ഷി​ണേ​ന്ത്യ​യു​ടെ പ്രാ​തി​നി​ധ്യം കു​റ​യ്ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ ശി​ഥി​ല​മാ​ക്കു​ക​യും ചെ​യ്യും. ത​മി​ഴ്നാ​ട്ടി​ൽ ബി​ല്ലി​ന്‍റെ കോ​പ്പി ക​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം ഫ​ല​പ്ര​ദ​മാ​ക്കി​യ ദ​ക്ഷി​ണേ​ന്ത്യ​ക്കു​ള്ള ശി​ക്ഷ​യാ​ണോ ഇ​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ട്. മ​ത​ത്തി​ന്‍റെ​യും ഭാ​ഷ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഭി​ന്നി​പ്പു​രാ​ഷ്‌​ട്രീ​യം ഫ​ലം ക​ണ്ടു​തു​ട​ങ്ങു​ന്ന​തി​നി​ടെ പു​തി​യൊ​രു വി​ഭാ​ഗീ​യ ചി​ന്ത​കൂ​ടി പ്ര​ബ​ല​മാ​കാ​തി​രി​ക്കാ​ൻ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം സീ​റ്റ് വ​ർ​ധ​ന എ​ന്ന ബി​ജെ​പി ഫോ​ർ​മു​ല​യി​ലും കെ​ണി​യു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷം വാ​ദി​ക്കു​ന്നു. വോ​ട്ടു​നേ​ട്ടം സാ​ധ്യ​മാ​കും​വി​ധം മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​തി​രു​ക​ൾ മാ​റ്റാ​ൻ കേ​ന്ദ്ര​ത്തി​നു സാ​ധി​ക്കു​മ​ത്രേ. ജ​മ്മു കാ​ഷ്മീ​രി​ൽ പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി വ​ർ​ധി​പ്പി​ച്ച ഏ​ഴി​ൽ അ​ഞ്ച് സീ​റ്റും ബി​ജെ​പി​ക്ക് ല​ഭി​ച്ചു. ആ​സാ​മി​ൽ സീ​റ്റ് വ​ർ​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ലും പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ, മു​സ്‌​ലിം ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ല​തി​ന്‍റെ​യും സ്ഥി​തി മാ​റ്റി​യെ​ടു​ത്തു.

പു​തി​യ സെ​ൻ​സ​സി​ൽ ജാ​തി തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ വ​രു​മെ​ന്ന​തും ബി​ജെ​പി​യെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​കാം. ദ​ളി​ത് രാ​ഷ്‌​ട്രീ​യം ശ​ക്തി പ്രാ​പി​ക്കു​ന്ന​ത് ബി​ജെ​പി​ക്കു ഗു​ണ​ക​ര​മാ​കാ​നി​ട​യി​ല്ല. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഉ​ദ്ദേ​ശി​ച്ച വി​ജ​യം ല​ഭി​ക്കാ​തി​രു​ന്ന​ത് അ​വ​രു​ടെ അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്കു കാ​ര​ണ​മാ​ണ്. 2029ൽ ​സ്ഥി​തി ഇ​തി​ലും വ​ഷ​ളാ​യാ​ൽ അ​ധി​കാ​ര ന​ഷ്ട​മു​ണ്ടാ​കും. രാ​മ​ജ​ന്മ​ഭൂ​മി പോ​ലു​ള്ള മ​ത​വി​കാ​ര​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​വു​ന്ന വോ​ട്ടു​ക​ൾ അ​തി​ന്‍റെ പാ​ര​മ്യ​ത​യി​ൽ ല​ഭി​ച്ചു​ക​ഴി​ഞ്ഞ​തി​നാ​ൽ പു​തി​യ ത​ന്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യേ തീ​രൂ. ദ​ക്ഷി​ണേ​ന്ത്യ​യെ ആ​ശ്ര​യി​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്ന് ബി​ജെ​പി​ക്ക് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ങ്ങ​നെ ചി​ന്തി​ച്ചാ​ൽ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തും അ​തി​രു മാ​റ്റു​ന്ന​തു​മൊ​ക്കെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി​യേ​ക്കാ​ൾ ബി​ജെ​പി​യു​ടെ ഭാ​വി​യോ​ടാ​ണ് ചേ​ർ​ന്നു​വ​രു​ന്ന​ത്. സം​ശ​യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കു​ന്ന​തി​നു പ​ക​ര​മാ​ണ് സ്ത്രീ​സം​വ​ര​ണ​ത്തെ, രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ-​ജ​നാ​ധി​പ​ത്യ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വു​മാ​യി കൂ​ട്ടി​ക്കെ​ട്ടി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​കാ​ൻ​പോ​ലും കാ​ത്തി​രി​ക്കാ​തെ​യു​ള്ള നീ​ക്ക​വും സം​ശ​യ​ക​ര​മാ​ണ്. ബി​ജെ​പി​ക്ക് സ്ത്രീ​ക​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ങ്കി​ൽ ഉ​ട​നെ സ്ത്രീ​സം​വ​ര​ണം ന​ട​പ്പാ​ക്കാം. അ​തി​നു​ശേ​ഷം ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ച് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തു​ക​യു​മാ​കാം. പ​ക്ഷേ, ചെ​യ്യു​ന്നി​ല്ല. ബി​ജെ​പി​യാ​ണ് മ​റു​പ​ടി പ​റ​യേ​ണ്ട​ത്.

ബി​ജെ​പി ഏ​തു നി​യ​മം കൊ​ണ്ടു​വ​ന്നാ​ലും പ്ര​ത്യ​ക്ഷ​ത്തി​ലി​ല്ലാ​ത്തൊ​രു ല​ക്ഷ്യം അ​തി​നു​ണ്ടാ​കു​മെ​ന്ന​ത് പാ​ർ​ട്ടി​ക്കാ​രും ആ​രാ​ധ​ക​രും ഒ​ഴി​കെ എ​ല്ലാ​വ​രു​ടെ​യും നി​രീ​ക്ഷ​ണ​മാ​ണ്. ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ട്, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, ഗോ​ഹ​ത്യ നി​രോ​ധ​ന നി​യ​മം, പ്ര​തി​പ​ക്ഷ അ​ഴി​മ​തി മാ​ത്രം ക​ണ്ടെ​ത്തു​ന്ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ റെ​യ്ഡു​ക​ൾ, എ​ഫ്സി​ആ​ർ​എ... തു​ട​ങ്ങി​യ​തി​ലെ​ല്ലാം പ്ര​തി​പ​ക്ഷ-​ന്യൂ​ന​പ​ക്ഷ​മു​ക്ത ല​ക്ഷ്യ​ങ്ങ​ൾ ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. ഏ​തു സ​ർ​ക്കാ​രാ​യാ​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത​യു​ണ്ടെ​ങ്കി​ൽ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളെ​യും സൈ​ബ​ർ ഗു​ണ്ട​ക​ളെ​യും മ​ത​ത്തെ​യു​മൊ​ന്നും ഒ​രു പാ​ർ​ട്ടി​ക്കും ആ​ശ്ര​യി​ക്കേ​ണ്ടി​വ​രി​ല്ല. സ്ത്രീ​ക​ൾ​ക്കും കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കും.

Tags : DEEPIKA EDITORIAL

Recent News

Corehub Up