x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24
APR
2026

ഊ​തി​യൂ​തി വേ​ന​ലി​നെ ആ​ഴി​യാ​ക്കു​ന്ന​വ​ർ നാം

Editorial Audio


Published: April 24, 2026 12:00 AM IST | Updated: April 23, 2026 10:12 PM IST

ക​ഴി​ഞ്ഞ ദി​വ​സം, കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് ന​സ്ര​ത്തു​ഹി​ൽ ഗ്രാ​മ​വാ​സി​ക​ൾ ഉ​റ​ക്ക​മു​ണ​ർ​ന്ന​ത് ദു​ർ​ഗ​ന്ധം ശ്വ​സി​ച്ചു​കൊ​ണ്ടാ​ണ്. ഇ​രു​ട്ടി​ലെ​ത്തി​യ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ ഒ​രു ക​ലു​ങ്കി​ന​ടി​യി​ലേ​ക്ക് ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി. കൊ​ടും​വ​ര​ൾ​ച്ച​യി​ൽ ഒ​രു​തു​ള്ളി വെ​ള്ള​ത്തി​നു​പോ​ലും മ​നു​ഷ്യ​ർ പ​ര​ക്കം​പാ​യു​ന്ന​തി​നി​ടെ ആ ​വി​സ​ർ​ജ്യം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സ്രോ​ത​സി​ലേ​ക്കു​വ​രെ ഒ​ലി​ച്ചി​റ​ങ്ങി.

മ​റു​വ​ശ​ത്ത്, വെ​യി​ല​ത്താ​രും പ​ണി​ക്കി​റ​ങ്ങ​രു​തെ​ന്നു തു​ട​ങ്ങു​ന്ന ഉ​പ​ദേ​ശ​ങ്ങ​ൾ ഭ​ര​ണ സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് നാ​ടാ​കെ ഒ​ലി​ച്ചി​റ​ങ്ങു​ന്നു. പ​ക്ഷേ, പ​ണി​ക്കി​റ​ങ്ങാ​ത്ത​വ​രു​ടെ പ​ട്ടി​ണി​യെ​ക്കു​റി​ച്ച് അ​തി​ലൊ​ന്നു​മി​ല്ല. വേ​ന​ലി​ൽ വ​റ്റി​വ​ര​ളു​ന്ന കി​ണ​റു​ക​ളെ​യും കു​ള​ങ്ങ​ളെ​യും മാ​ലി​ന്യം നി​റ​ഞ്ഞ ജ​ല​സ്രോ​ത​സു​ക​ളെ​യും​കു​റി​ച്ച് ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും കൊ​ടു​ത്ത മു​ന്ന​റി​യി​പ്പു​ക​ളൊ​ക്കെ സ​ർ​ക്കാ​ർ ത​ള്ളി​യ​തി​ന്‍റെ ഫ​ല​വും നാ​ടാ​കെ അ​നു​ഭ​വി​ക്കു​ന്നു.

തീ​വ്ര​ത​യി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കാ​മെ​ങ്കി​ലും വേ​ന​ലെ​ത്തു​ന്ന​ത് ആ​ദ്യ​മ​ല്ല. പ​ക്ഷേ, വ​ര​ൾ​ച്ചാ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​തെ ഇ​ത്ത​വ​ണ​യും നാ​മ​ത് ഊ​തി​ക്ക​ത്തി​ച്ച് ആ​ഴി​യാ​ക്കി​യി​രി​ക്കു​ന്നു. വേ​ന​ൽ​ച്ചൂ​ട​റി​യാ​ത്ത​വ​രി​ല്ലെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​തി​ലേ​റെ​യും സാ​ധാ​ര​ണ​ക്കാ​രും പാ​വ​ങ്ങ​ളു​മാ​ണ്.
ശീ​തീ​ക​രി​ച്ച​തു പോ​യി​ട്ട്, ഒ​രു മു​റി​യി​ൽ പോ​ലു​മ​ല്ല അ​വ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. പാ​ട​ത്തും പ​റ​ന്പി​ലും പാ​ത-​കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ളി​ലു​മൊ​ക്കെ അ​വ​ർ വി​യ​ർ​ത്തൊ​ഴു​കു​ക​യാ​ണ്. സ​ന്പാ​ദ്യ​ങ്ങ​ൾ സാ​ധ്യ​മാ​കാ​ത്ത അ​വ​രി​ൽ പ​ല​ർ​ക്കും കൂ​ലി കി​ട്ടി​യേ തീ​രൂ.

അ​രി, പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, കു​ടി​വെ​ള്ളം, മ​രു​ന്ന്, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വാ​യ്പ​യ​ട​വ്... അ​ങ്ങ​നെ നൂ​റു​കൂ​ട്ടം കാ​ര്യ​ങ്ങ​ൾ സൂ​ര്യാ​ത​പ​ത്തേ​ക്ക​ൾ പൊ​ള്ളി​ക്കു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ്. ജീ​വി​തം ദുഃ​സ​ഹ​മാ​ക്കു​ന്ന കാ​ഴ്ച​ക​ൾ വേ​റെ​യു​മു​ണ്ട്. തോ​ടു​ക​ളി​ലേ​ക്കും പു​ഴ​ക​ളി​ലേ​ക്കും നോ​ക്കൂ. ജ​ല ഉ​പ​യോ​ഗ​വും മ​ത്സ്യ​ബ​ന്ധ​ന​വും ജ​ല​ഗ​താ​ഗ​ത​വു​മൊ​ക്കെ അ​സാ​ധ്യ​മാ​ക്കി​ക്കൊ​ണ്ട് ആ​ഫ്രി​ക്ക​ൻ പാ​യ​ലും പോ​ള​യും ജ​ലാ​ശ​യ​ങ്ങ​ളെ വ​ന​സ​മാ​ന​മാ​ക്കി.

വെ​ള്ള​ത്തി​ലേ​ക്ക് സൂ​ര്യ​പ്ര​കാ​ശം ക​ട​ക്കാ​ത്ത​തി​നാ​ൽ ഓ​ക്സി​ജ​നി​ല്ലാ​തെ മ​ത്സ്യ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങു​ന്നു. കു​ട്ട​നാ​ട്ടി​ലു​ൾ​പ്പെ​ടെ ജ​ല​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ വ​ഴി മു​ട​ങ്ങി. ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളു​മൊ​ക്കെ അ​ന​ക്കാ​നാ​കാ​ത്ത​ത് ടൂ​റി​സ​ത്തെ​യും ബാ​ധി​ച്ചു. മ​ത്സ‍്യ​ബ​ന്ധ​ന​വും ഏ​താ​ണ്ട് നി​ല​ച്ചു. കോ​രു​വ​ല മു​ത​ൽ ചീ​ന​വ​ല വ​രെ വെ​ള്ള​ത്തി​ലി​റ​ക്കാ​നാ​കി​ല്ല. യ​ഥാ​സ​മ​യം പോ​ള​വാ​ര​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​തൊ​ന്നും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു. 

വേ​ന​ലി​ന്‍റെ ന​ഷ്ടം ഏ​റ്റ​വു​മ​ധി​കം സ​ഹി​ക്കു​ന്ന​തു ക​ർ​ഷ​ക​രാ​ണ്. നെ​ൽ​ക​ർ​ഷ​ക​രി​ൽ കു​റ​ച്ചു​പേ​ർ​കൂ​ടി ഇ​നി കൃ​ഷി വേ​ണ്ടെ​ന്ന് ഇ​ത്ത​വ​ണ​യും തീ​രു​മാ​നി​ക്കും. സ്വ​കാ​ര്യ മി​ല്ലു​കാ​രും അ​വ​രു​ടെ വി​ധേ​യ​രാ​യ സ​ർ​ക്കാ​രും ചേ​ർ​ന്ന് സ്ഥി​രം കൊ​യ്ത്തു​കാ​ല നാ​ട​കം ആ​രം​ഭി​ച്ച​തോ​ടെ നെ​ല്ലെ​ല്ലാം പാ​ട​ത്തു​ണ്ട്. വേ​ന​ൽ​മ​ഴ ഭ​യ​ക്കു​ന്ന ക​ർ​ഷ​ക​ർ ഒ​ടു​വി​ൽ ഗ​തി​കെ​ട്ട് മി​ല്ലു​കാ​ർ പ​റ​യു​ന്ന കി​ഴി​വി​നും വി​ല​യ്ക്കും നെ​ല്ല് കൊ​ടു​ക്കു​മെ​ന്ന് സ​ർ​ക്കാ​രി​നു​മ​റി​യാം.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ മു​ന്നി​ലാ​ണ് പാ​ളി​യ നെ​ല്ലു​സം​ഭ​ര​ണം. പ​ച്ച​ക്ക​റി, വാ​ഴ, ക​പ്പ, ക​മു​ക്, കു​രു​മു​ള​ക്, കൊ​ക്കോ, ജാ​തി... എ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങി. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും എ​ങ്ങ​നെ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്ന​റി​യി​ല്ല. ഈ ​ന​ഷ്‌​ട​ങ്ങ​ൾ അ​വ​രു​ടേ​തു മാ​ത്ര​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ വേ​ന​ൽ പ്ര​തി​രോ​ധ​മെ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ളും കൂ​ലി​പ്പ​ണി​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു​ള്ള സ​മ​യ​ക്ര​മം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ലൊ​തു​ങ്ങി.

സ​ർ​ക്കാ​രി​ല്ലെ​ങ്കി​ലും ഗൂ​ഗി​ൾ കൊ​ടു​ക്കു​ന്ന സേ​വ​ന​ങ്ങ​ളാ​ണ് ഇ​തൊ​ക്കെ. ജ​ന​പ്ര​തി​നി​ധി​ക​ൾ ശീ​തീ​ക​രി​ച്ച മു​റി​ക​ളി​ൽ​നി​ന്നും കാ​റു​ക​ളി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി തെ​രു​വു​ക​ളി​ലേ​ക്കും പ​ണി​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഒ​രു ദി​വ​സം ന​ട​ന്നാ​ൽ മ​ന​സി​ലാ​ക്കാ​വു​ന്ന പാ​ഠ​ങ്ങ​ളേ ഏ​തു വേ​ന​ലും പ​ഠി​പ്പി​ക്കു​ന്നു​ള്ളൂ.
ജ​ന​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത് അ​വ​രും ചെ​യ്യ​ണം. ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം വേ​ണ്ട​ല്ലോ. 11നും ​മൂ​ന്നി​നു​മി​ട​യ്ക്ക് പു​റം​ജോ​ലി​ക​ളി​ൽ​നി​ന്നു വി​ട്ടു​നി​ന്നി​ല്ലെ​ങ്കി​ൽ ചി​കി​ത്സ​യ്ക്കു​ള്ള പ​ണം​കൂ​ടി ക​ണ്ടെ​ത്തേ​ണ്ടി​വ​രും.

പ​ണി​യി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​വ​രെ സ​ർ​ക്കാ​ർ സ​ഹാ​യി​ക്കു​ന്നി​ല്ലെ​ങ്കി​ൽ രാ​ഷ്‌​ട്രീ​യ-​മ​ത-​ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളും അ​യ​ൽ​ക്കാ​രു​മൊ​ക്കെ ക​ണ്ടു​പി​ടി​ക്ക​ണം; സ​ഹാ​യി​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​കാ​ല​ത്തും ന​മ്മ​ൾ കു​ത്താ​തെ പോ​യ മ​ഴ​ക്കു​ഴി​ക​ളി​ലൂ​ടെ​യാ​ണ് വേ​ന​ൽ കി​ളി​ർ​ത്ത​ത്. ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ 2026ലെ ​ലോ​ക ഭൗ​മ​ദി​ന പ്ര​മേ​യം ‘ന​മ്മു​ടെ ശ​ക്തി, ന​മ്മു​ടെ ഗ്ര​ഹം’ എ​ന്ന​താ​ണ്. ഭൂ​മി​യെ​ന്ന ഗ്ര​ഹ​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട ആ​വ​ശ്യം അ​തി​ലു​ണ്ട്.

പ​ക്ഷേ, ഈ ​ഗ്ര​ഹ​മെ​ന്നാ​ൽ മ​നു​ഷ്യ​രും ഉ​ൾ​പ്പെ​ടെ​യാ​ണെ​ന്നു മ​റ​ക്ക​രു​ത്. എ​ന്നു​വ​ച്ചാ​ൽ ഞാ​നെ​ന്നോ നീ​യെ​ന്നോ അ​വ​രെ​ന്നോ ഇ​ല്ലാ​തെ എ​ല്ലാ മ​നു​ഷ്യ​രും. ഗ്രീ​ഷ്മം ഋ​തു​ക്ക​ളി​ലൊ​ന്നാ​ണ്. അ​തു വ​രാ​തി​രി​ക്കി​ല്ല. പ​ക്ഷേ, സ​ർ​ക്കാ​രു​ക​ൾ പ​ണി​യെ​ടു​ത്താ​ൽ, നാം ​പ​ര​സ്പ​രം സ​ഹാ​യി​ച്ചാ​ൽ, കു​ടി​വെ​ള്ള​ത്തി​ൽ വി​സ​ർ​ജ്യം ക​ല​ർ​ത്താ​തി​രു​ന്നാ​ൽ, മാ​ന​വി​ക​ത​യി​ൽ വി​ഷം ക​ല​ക്കാ​തി​രു​ന്നാ​ൽ... പൊ​ള്ള​ലേ​ൽ​ക്കി​ല്ല. 

Tags : DEEPIKA EDITORIAL

Recent News

Corehub Up