x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

30
APR
2026

വി​ദ്വേ​ഷാ​ഗ്നി​യി​ൽ ഇ​ന്ത്യാ​ദ​ഹ​ന​മ​രു​ത്

Editorial Audio


Published: April 30, 2026 12:00 AM IST | Updated: April 30, 2026 12:00 AM IST

“വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ പ​ര്യാ​പ്ത​മാ​ണ്. അ​തു ന​ട​പ്പാ​ക്കു​ന്ന​തി​ലെ പോ​രാ​യ്മ​യാ​ണ് പ്ര​ശ്നം.’’- സു​പ്രീം​കോ​ട​തി

കോ​ട​തി​യു​ടെ ഈ ​നി​രീ​ക്ഷ​ണം ത​ങ്ങ​ളോ​ടാ​ണെ​ന്നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് മ​ന​സി​ലാ​കാ​തി​രി​ക്കാ​നു​ള്ള സ​ങ്കീ​ർ​ണ​ത​യൊ​ന്നും ഇ​തി​ലി​ല്ല. നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രു​ക​ളാ​ണ്. പ​ക്ഷേ, അ​തു ചെ​യ്യു​ന്നി​ല്ല. എ​ന്തു​കൊ​ണ്ട്? ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ മ​ന്ത്രി​മാ​രും ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യും ഉ​ൾ​പ്പെ​ടെ വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​മ്പോ​ൾ പോ​ലീ​സ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ നി​ഷ്ക്രി​യ​രാ​കു​ന്നു എ​ന്ന​താ​ണ് ഈ ​ചോ​ദ്യ​ത്തി​നു​ത്ത​രം. 2020 മു​ത​ൽ സ​മൂ​ഹ-​മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​കൂ​ട്ടം ഹ​ർ​ജി​ക​ളി​ലാ​ണു പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു​കൊ​ണ്ട് സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. അ​ങ്ങ​നെ നി​യ​മ​പാ​ല​നം, നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു. സ​ർ​ക്കാ​രാ​ണു തീ​രു​മാ​നി​ക്കേ​ണ്ട​ത്, ഹ​ർ​ജി​ക്കാ​രാ​ണോ വി​ഭ​ജ​ന​ക്കാ​രാ​ണോ പി​രി​ഞ്ഞു​പോ​കേ​ണ്ട​തെ​ന്ന്; രാ​ഷ്‌​ട്ര​മാ​ണോ രാ​ഷ്‌​ട്രീ​യ​മാ​ണോ മു​ഖ്യ​മെ​ന്ന്.

ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ലും ബീ​ഫ് കൈ​വ​ശം വ​ച്ചെ​ന്നാ​രോ​പി​ച്ചും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നെ​ന്ന ഹ‌​ർ​ജി​ക​ളി​ൽ 2022 ഒ​ക്‌​ടോ​ബ​റി​ൽ സു​പ്രീം​കോ​ട​തി മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ​ക്കെ​തി​രേ പ​രാ​തി​ക​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്ന് 2023ൽ ​സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ച​താ​ണ്. എ​ന്നാ​ൽ, ഇ​തൊ​ന്നും കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ൽ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി. അ​തി​നു വി​സ​മ്മ​തി​ച്ചു​കൊ​ണ്ടാ​ണ്, ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ പ​ര്യാ​പ്ത​മാ​ണെ​ന്നും അ​തു ന​ട​പ്പാ​ക്കു​ന്ന​തി​ലെ പോ​രാ​യ്മ​യാ​ണ് പ്ര​ശ്ന​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ച​ത്.

കോ​ട​തി അ​തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി ലം​ഘി​ക്കി​ല്ലെ​ന്ന നി​ല​പാ​ടു സ്വീ​ക​രി​ച്ച​തോ​ടെ പ​ന്ത് സ​ർ​ക്കാ​രി​ന്‍റെ ക​ള​ത്തി​ലേ​ക്കു വീ​ണ്ടു​മെ​ത്തി​യി​രി​ക്കു​ന്നു എ​ന്നു പ​റ​യാം. കോ​ട​തി​ക​ൾ​ക്കു നി​യ​മ​ത്തെ വ്യാ​ഖ്യാ​നി​ക്കാ​ന​ല്ലാ​തെ പു​തി​യ നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​രി​നെ നി​ർ​ബ​ന്ധി​ക്കാ​നാ​കി​ല്ല. വി​ദ്വേ​ഷ പ്ര​സം​ഗം ത​ട​യാ​ൻ നി​യ​മ​പ​രി​ഷ്കാ​രം ആ​വ​ശ്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് പാ​ർ​ല​മെ​ന്‍റും നി​യ​മ​സ​ഭ​ക​ളു​മാ​ണ്. ഒ​രു പ​രാ​തി​യി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​പ​ക്ഷം പ​രാ​തി​ക്കാ​ര​ൻ പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ​യോ മ​ജി​സ്ട്രേ​റ്റി​നെ​യോ സ​മീ​പി​ക്കു​ന്ന​തി​ലൂ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​നാ​കും. മ​ജി​സ്ട്രേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ന്ന​ത് കോ​ട​തി ന​ട​പ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ങ്ങു​ന്ന​തി​ന് തു​ല്യ​മ​ല്ലെ​ന്നും അ​തി​നാ​ൽ ഇ​തി​നാ​യി മു​ൻ​കൂ​ർ അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​താ​യ​ത്, സ​ർ​ക്കാ​രു​ക​ളു​ടെ നി​ഷ്ക്രി​യ​ത​യി​ലേ​ക്കു വെ​ളി​ച്ചം വീ​ശു​ന്നു​ണ്ടെ​ങ്കി​ലും, കോ​ട​തി​വി​ധി പൂ​ർ​ണ​മാ​യും നി​രാ​ശാ​ഭ​രി​ത​മ​ല്ല. ഉ​ള്ള നി​യ​മ​ങ്ങ​ൾ വ​ച്ചു​ത​ന്നെ പ​രാ​തി​ക്കാ​ർ​ക്ക് പോ​ലീ​സി​നെ​യും കോ​ട​തി​യെ​യും സ​മീ​പി​ക്കാം. സ്ഥി​രം വി​ദ്വേ​ഷ​പ്ര​ചാ​ര​ക​ർ അ​ടു​ത്തി​ടെ​യും കേ​ര​ള​ത്തി​ൽ അ​താ​വ​ർ​ത്തി​ച്ചു. കേ​സെ​ടു​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​രേ​ണ്ട​തി​ല്ല​ല്ലോ. പ​ക്ഷേ, സം​സ്ഥാ​നം നോ​ക്കു​കു​ത്തി​യാ​യി. ഇ​വി​ടെ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​രാ​ജ​യ​ങ്ങ​ൾ പ​രാ​മ​ർ​ശി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

ന​മ്മു​ടെ രാ​ജ്യ​ത്തെ വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ലേ​റെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ ആ​ണെ​ന്ന​ത് അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യ​ത്തെ പ​ര​സ്യ​മാ​ക്കു​ന്നു​ണ്ട്. 2025ൽ 1318 ​വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളു​ണ്ടാ​യെ​ന്ന് ഇ​ന്ത്യ ഹേ​റ്റ് ലാ​ബി​ന്‍റെ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. പ്ര​സം​ഗ​ക​ർ ജ​യി​ലി​ല​ല്ല, സ്വ​ന്തം വീ​ടു​ക​ളി​ലും ആ​ശ്ര​മ​ങ്ങ​ളി​ലും നി​യ​മ​നി​ർ​മാ​ണ​സ​ഭ​ക​ളി​ലു​മാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. ബി​ജെ​പി​ക്ക് വ്യ​ക്ത​മാ​യൊ​രു ല​ക്ഷ്യ​മു​ണ്ട്. 100 വ​ർ​ഷം പി​ന്നി​ട്ട ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ ശീ​ഘ്ര​ഗ​തി​യാ​ർ​ന്ന ആ ​പ​ഥ​സ​ഞ്ച​ല​ന​ത്തെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ​ത്തി​ന് കൃ​ത്യ​മാ​യ അ​റി​വി​ല്ല. അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ നേ​തൃ​ശൂ​ന്യ-​അ​ല​സ രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തി​നെ ചെ​റു​ക്കാ​നു​ള്ള പ​ദ്ധ​തി​യോ ശേ​ഷി​യോ ഇ​ല്ലാ​തെ​പോ​യി. അ​തു​മ​ല്ലെ​ങ്കി​ൽ വോ​ട്ടു​ന​ഷ്‌​ട​ത്തി​ന്‍റെ ഭ​യ​ത്തി​ൽ സ്വീ​ക​രി​ച്ച മൃ​ദു​ഹി​ന്ദു​ത്വ​വും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​പ്രീ​ണ​ന​വും അ​വ​രെ സം​ശ​യ​നി​ഴ​ലി​ലാ​ക്കി. അ​ങ്ങ​നെ ഛിന്ന​ഭി​ന്ന​മാ​യ പ്ര​തി​പ​ക്ഷം, രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ര​ണ്ടാം​ത​രം പൗ​ര​ന്മാ​രെ​പ്പോ​ലെ വി​ദ്വേ​ഷ​പ്ര​സം​ഗ​ക​രു​ടെ ഉ​ന്ന​മാ​യ​പ്പോ​ൾ നി​ഷ്ക്രി​യ​രാ​യി​രി​ക്കു​ന്നു.

നാം ​ഒ​രേ സം​സ്കാ​ര​ത്തി​ന്‍റെ തു​ല്യാ​വ​കാ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. വി​ദ്വേ​ഷാ​ഗ്നി​യി​ൽ ഇ​ന്ത്യാ​ദ​ഹ​ന​മ​രു​ത്. പു​തി​യ വി​ദ്വേ​ഷ​രാ​ഷ്‌​ട്രീ​യ​ത്തെ ചെ​റു​ക്കാ​ൻ വി​യ​ർ​ക്കാ​ത്ത പ​ഴ​യ രാ​ഷ്‌​ട്രീ​യം പോ​രെ​ന്നു തി​രി​ച്ച​റി​യ​ണം. തീ​യി​ടു​ന്ന​വ​ർ മാ​ത്ര​മ​ല്ല, അ​ണ​യ്ക്കാ​തെ മാ​റി​നി​ൽ​ക്കു​ന്ന​വ​രും ക​ണ​ക്കു​പ​റ​യേ​ണ്ടി​വ​രു​ന്നൊ​രു കാ​ലം വി​ദൂ​ര​മ​ല്ല.

 

Tags : DEEPIKA EDITORIAL

Recent News

Corehub Up