x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

01
JUN
2026

പ്ര​വേ​ശ​നം ഉ​ത്സ​വ​മാ​ക്കാം, മൂ​ല്യ​ഖ​ന​നം ല​ക്ഷ്യ​വും

Editorial Audio


Published: June 1, 2026 12:00 AM IST | Updated: June 1, 2026 12:00 AM IST

മാ​ലി​ന്യ​ങ്ങ​ളെ ഒ​ഴു​ക്കി​ക്ക​ള​ഞ്ഞും തെ​ളി​നീ​രു​റ​വ​ക​ൾ​ക്കു ജീ​വ​ൻ കൊ​ടു​ത്തു​മെ​ത്തു​ന്ന കാ​ല​വ​ർ​ഷ​ത്തി​നൊ​പ്പ​മി​താ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​വും മ​ല​യാ​ള​ക്ക​ര​യു​ടെ ജ്ഞാ​ന​സ്നാ​ന​ത്തി​നെ​ത്തു​ന്നു. ക​ല​ണ്ട​റി​ലി​ല്ലാ​ത്തൊ​രു ഋ​തു​ഭേ​ദ​മാ​ണി​ത്. 42 ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളാ​ണ് ഇ​ന്നു സ്കൂ​ളു​ക​ളി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​ത്. അ​തി​ൽ മൂ​ന്നു ല​ക്ഷ​ത്തോ​ളം പേ​ർ ഒ​ന്നാം ക്ലാ​സി​ലേ​ക്കാ​ണ്.

അ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​ഥ​വാ കേ​ര​ള​ത്തി​ന്‍റെ ഭാ​വി​യു​ടെ പു​തി​യൊ​ര​ധ്യാ​യം ഇ​ന്ന് എ​ഴു​തി​ത്തു​ട​ങ്ങും. സ​ർ​ക്കാ​രും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​മ​ത്ര​യും ഒ​ന്നി​ച്ചു പ​ങ്കെ​ടു​ക്കേ​ണ്ടൊ​രു രാ​ഷ്‌​ട്ര​നി​ർ​മി​തി​യാ​ണി​ത്. വി​വ​ര​സ​ന്പാ​ദ​നം മാ​ത്ര​മ​ല്ല, ന​ന്മ​യു​ടെ, സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ, മ​ര്യാ​ദ​ക​ളു​ടെ, തു​ല്യ​താ​ബോ​ധ​ത്തി​ന്‍റെ, ശു​ചി​ത്വ​ത്തി​ന്‍റെ, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ, മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​ണു പ​ഠി​ക്കേ​ണ്ട​ത്.

അ​വ​രി​താ വ​രു​ന്നു..! ക​ളി​ചി​രി​ക​ളും പു​തു​മ​ഴ​യും ഒ​ന്നി​ച്ചു​പെ​യ്യു​ന്ന ജൂ​ണി​ന്‍റെ ഈ ​ആ​ദ്യ​ദി​ന​ത്തെ ആ​ഹ്ലാ​ദ​ക​ര​മാ​ക്കാം. വി​ജ്ഞാ​ന​വേ​രു​ക​ൾ ആ​ഴ​ത്തി​ലി​റ​ക്കി ക​ഴി​വു​ക​ളും ന​ന്മ​ക​ളും ഒ​ന്നൊ​ന്നാ​യി മു​ള​പൊ​ട്ടി വി​രി​യ​ട്ടെ. തി​ന്മ​ക​ള​ത്ര​യും മു​ള​യി​ലെ വാ​ടി​പ്പോ​ക​ട്ടെ. പു​റ​പ്പെ​ടു​ക വി​ദ്യാ​ർ​ഥി​ക​ളേ, പു​തി​യൊ​രു ലോ​ക​ക്ര​മ​ത്തി​നാ​യി.

സം​സ്ഥാ​ന​ത​ല പ്ര​വേ​ശ​നോ​ത്സ​വം തി​രു​വ​ന​ന്ത​പു​രം പ​ട്ടം ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. നീ​ണ്ട പ്ര​സം​ഗ​ങ്ങ​ൾ​ക്കു​പ​ക​രം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം സ്വാ​ഗ​താ​ർ​ഹ​മാ​ണ്.

ഓ​ൺ​ലൈ​ൻ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴാ​തി​രി​ക്കാ​നു​ള്ള ക​രു​ത​ലാ​യി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സൈ​ബ​ർ​സു​ര​ക്ഷാ പ്ര​തി​ജ്ഞ​യു​മെ​ടു​ക്കും. കു​ട്ടി​ക​ളെ​ക്കൊ​ണ്ടു​മാ​ത്രം പ്ര​തി​ജ്ഞ​യെ​ടു​പ്പി​ക്കു​ന്ന​തി​നു പ​ക​രം അ​ധ്യാ​പ​ക​രെ​യും മാ​താ​പി​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കാ​ലാ​നു​സൃ​ത മാ​റ്റ​മാ​ണ്. പാ​ഠ​പു​സ്ത​ക​വി​ത​ര​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​മാ​യ തൂ​ഫാ​ൻ തു​ട​ങ്ങി​യ​തും പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ വി​ളം​ബ​ര​മാ​യി. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന് പു​റ​മെ ജി​ല്ലാ-​പ്രാ​ദേ​ശി​ക ത​ല​ത്തി​ലും വി​പു​ല​മാ​യ രീ​തി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ളു​ണ്ട്. ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​ത്വ​മി​ള​ക്കു​ന്ന പ​ള്ളി​ക്കൂ​ട​ദി​നം​കൂ​ടി​യാ​ണി​ന്ന്.

എ​ന്നാ​ലോ, മു​ക​ളി​ൽ പ​റ​ഞ്ഞ​തി​ലേ​റെ​യും ഓ​രോ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലും ന​ട​പ്പാ​ക്കു​ന്ന​തോ ആ​വ​ർ​ത്തി​ക്കു​ന്ന​തോ ആ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ്. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ നേ​ട​ണ​മെ​ങ്കി​ൽ ഉ​ത്സ​വ​ങ്ങ​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​നു​ള്ളി​ലെ സ്വ​ർ​ണ​തു​ല്യ​മാ​യ മൂ​ല്യ​ങ്ങ​ളു​ടെ ഉ​ത്ഖ​ന​ന​ങ്ങ​ളി​ലേ​ക്കു ക​ട​ക്ക​ണം. ഒ​രി​ക്ക​ൽ ഇ​തു​പോ​ലെ വി​ദ്യാ​ല​യ​ത്തി​ലെ​ത്തു​ക​യും ഒ​രു പ​തി​റ്റാ​ണ്ടി​ന്‍റെ​യെ​ങ്കി​ലും പ​ഠ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മ​ട​ങ്ങു​ക​യും ചെ​യ്തൊ​രു യു​വാ​വാ​ണ് ഭാ​ര്യ​യു​ടെ ആ​ദ്യ​വി​വാ​ഹ​ത്തി​ലെ ഒ​ന്ന​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ ക​ഴി​ഞ്ഞ​ദി​വ​സം മ​ർ​ദി​ച്ചു​കൊ​ന്ന​ത്.

ഈ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലും ഇ​രു​കൈ​യി​ലും പ്ലാ​സ്റ്റ​റി​ട്ട ആ ​കു​ഞ്ഞി​ന്‍റെ ഫോ​ട്ടോ നി​ങ്ങ​ളെ​ന്തു പ​ഠി​ച്ചെ​ന്നും പ​ഠി​പ്പി​ച്ചെ​ന്നും ചോ​ദി​ക്കു​ന്നു. ഇ​തു​പോ​ലെ പ്ര​വേ​ശ​നോ​ത്സ​വ​വും വ​ർ​ഷ​ങ്ങ​ളു​ടെ പ​ഠ​ന-​പ​രീ​ക്ഷ​ക​ളും ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ​വ​രാ​ണ് ഇ​തേ വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്നു വി​ൽ​ക്കാ​ൻ ന​ട​ക്കു​ന്ന​ത്. മ​റ്റു ചി​ല​ർ ഗു​ണ്ടാ​പ്പ​ണി​ക്കാ​രാ​യി പ​ണ​വും നാ​ശ​വും സ​ന്പാ​ദി​ക്കു​ന്നു. സ്ത്രീ​വി​രു​ദ്ധ​ത, മാ​ന​ഭം​ഗ​ങ്ങ​ൾ, വ​ർ​ഗീ​യ​ത, തീ​വ്ര​വാ​ദം, ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ... പാ​ളി​യോ പ​ഠ​നം? ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ, പൊ​തു​നി​ര​ത്തി​ലേ​ക്ക് മാ​ലി​ന്യം ഒ​ളി​ച്ചെ​റി​യു​ന്ന​വ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രേ മാ​ര​കാ​യു​ധ​മെ​ടു​ക്കു​ന്ന​വ​ർ, രോ​ഗി​യെ വി​ൽ​പ്പ​ന​ച്ച​ര​ക്കാ​ക്കു​ന്ന ഡോ​ക്‌​ട​ർ​മാ​ർ, ശ​ത​മാ​ന​ക്ക​ണ​ക്കി​ൽ ക​രാ​റു​കാ​രി​ൽ​നി​ന്നു വീ​തം വാ​ങ്ങു​ന്ന എ​ൻ​ജി​നി​യ​ർ​മാ​ർ, അ​ഴി​മ​തി​ക്കാ​രാ​യ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്‌​ട്രീ​യ​ക്കാ​ർ... അ​ശ്ര​ദ്ധ​യാ​ൽ ഇ​വ​രെ​യൊ​ക്കെ നി​ർ​മി​ച്ചെ​ടു​ത്ത​തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​നു പ​ങ്കു​ണ്ട്.

അ​നി​വാ​ര്യ​മാ​യ പ​ല​തും പ​ഠി​പ്പി​ക്കാ​ൻ വി​ട്ടു​പോ​യി. വി​ദേ​ശ​വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ലി​നു​ള്ള മ​സ്തി​ഷ്ക നി​ർ​മാ​ണ​വു​മ​ല്ല വി​ദ്യാ​ഭ്യാ​സം. പാ​ഠ്യ​പ​ദ്ധ​തി​ക​ളെ വി​ദ്യാ​ഭ്യാ​സ​വി​ച​ക്ഷ​ണ​ർ അ​ഴി​ച്ചു​പ​ണി​യ​ണം. ന​ന്മ​യു​ടെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള സ്വ​ർ​ണ​ത്താ​ക്കോ​ലു​ക​ൾ എ​വി​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ന​ഷ്‌​ട​പ്പെ​ടു​ത്തി​യ​തെ​ന്നു ക​ണ്ടെ​ത്ത​ണം.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്, ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ര​ങ്ങ​ളി​ലെ​യും മ​ന​സി​ലെ​യും പി​ടി​ത്തം​വി​ട്ട അ​ധ്യാ​പ​ക​ർ കു​റ്റ​ബോ​ധ​മു​ള്ള​വ​രാ​ക​ണം. ക്ലാ​സി​ലേ​തി​ന്‍റെ തു​ട​ർ​പ​ഠ​നം വീ​ട്ടി​ൽ ന​ട​ത്താ​ത്ത മാ​താ​പി​താ​ക്ക​ൾ തി​രു​ത്ത​ണം. സ​മൂ​ഹ​മൊ​ന്നാ​കെ പ​ങ്കെ​ടു​ക്കേ​ണ്ട പു​ണ്യ​ക​ർ​മ​മാ​ണ് വി​ദ്യാ​ഭ്യാ​സ​മെ​ന്ന് ഓ​ർ​ക്കാ​നും ഈ ​ദി​വ​സ​മ​ല്ലാ​തെ മ​റ്റേ​തു​ണ്ട്?

പ​റ​ഞ്ഞു​വ​ന്ന​ത്, ഓ​രോ അ​ധ്യ​യ​ന​വ​ർ​ഷ​വും തു​ട​ങ്ങേ​ണ്ട​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല, ‘പ​ഠി​ച്ച​വ​രാ’​യ ന​മു​ക്കു​വേ​ണ്ടി​ക്കൂ​ടി​യാ​ണ്. യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ റി​സ​ൾ​ട്ട് നാ​ടാ​കെ പ്ര​ക​ട​മാ​കേ​ണ്ട​താ​ണ്. സ​മൂ​ഹ​ത്തി​ലെ പി​ഴ​വു​ക​ളു​ടെ തു​ട​ക്ക​മ​ത്ര​യും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്. പാ​ഠ്യ​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​വ​ർ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണം. പ്ര​വേ​ശ​നോ​ത്സ​വം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന മ​ന്ത്രി​മാ​ർ ഇ​ന്നു തീ​രു​മാ​നി​ച്ചാ​ൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം പു​തു​കേ​ര​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​കും. പ്ര​വേ​ശ​നം ഉ​ത്സ​വ​മാ​ക്കാം, മൂ​ല്യ​ഖ​ന​നം ല​ക്ഷ്യ​വും!

Tags : DEEPIKA EDITORIAL

Recent News

Corehub Up