x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13
JUN
2026

വീ​ട്ട​മ്മ​ച്ച​ങ്ങ​ല പൊ​ട്ടി, രാ​ഷ്‌​ട്ര​ശി​ൽ​പി സ്വ​ത​ന്ത്ര

Editorial Audio


Published: June 13, 2026 12:00 AM IST | Updated: June 12, 2026 11:20 PM IST

അ​ങ്ങ​നെ വീ​ട്ട​മ്മ​യെ രാ​ഷ്‌​ട്ര​നി​ർ​മാ​താ​വാ​യി കോ​ട​തി അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ ഗാ​ർ​ഹി​ക​ജോ​ലി​ക​ളെ​യും മ​റ്റു സം​ഭാ​വ​ന​ക​ളെ​യും അം​ഗീ​ക​രി​ച്ച് അ​വ​രു​ടെ സാ​ങ്ക​ൽ​പി​ക ശ​ന്പ​ളം 30,000 രൂ​പ​യാ​യി സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഭാ​ര്യ​യെ ന​ഷ്‌​ട​പ്പെ​ട്ട ഭ​ർ​ത്താ​വി​ന് അ​ധി​ക പ​രി​ഹാ​രം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച വി​ധി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് ക​രോ​ൾ, എ​ൻ.​കെ. സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ പ്ര​ഖ്യാ​പ​നം.

ശ​ന്പ​ളം സാ​ങ്ക​ൽ​പി​ക​മാ​ണെ​ങ്കി​ലും കു​ടി​ശി​ക സ​ങ്ക​ൽ​പി​ച്ചാ​ൽ സ്ത്രീ​ക​ളോ​ടു​ള്ള ക​ടം തീ​രി​ല്ല; രാ​ജ്യ​ത്തി​നും കു​ടും​ബ​ങ്ങ​ൾ​ക്കും. സാ​ങ്ക​ൽ​പി​ക പ്ര​തി​ഫ​ലം സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​ല്ലെ​ങ്കി​ലും, ഇ​ത്ര​നാ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന അ​ധ്വാ​ന​ത്തി​ന്‍റെ മൂ​ല്യം അ​വ​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ രാ​ഷ്‌​ട്ര-​കു​ടും​ബ അ​ക്കൗ​ണ്ടു​ക​ളി​ൽ സ്ഥി​ര​നി​ക്ഷേ​പ​മാ​യി​രി​ക്കു​ന്നു. ഇ​നി ‘വീ​ട്ട​മ്മ’ എ​ന്ന വാ​ക്ക് സ്ത്രീ​യു​ടെ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ‘രാ​ഷ്‌​ട്ര​നി​ർ​മാ​താ​വ്’ എ​ന്ന് ഉ​പ​യോ​ഗി​ക്ക​പ്പെ​ട​ട്ടേ​യെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു. 1947 ഓ​ഗ​സ്റ്റ് 15 പോ​ലെ ച​രി​ത്ര​ത്തി​ൽ 2026 ജൂ​ൺ 11 രേ​ഖ​പ്പെ​ടു​ത്തും. വീ​ട്ട​മ്മ​ച്ച​ങ്ങ​ല പൊ​ട്ടി​യി​രി​ക്കു​ന്നു, വീ​ട്ടു​ജോ​ലി​യും അ​തി​ന്‍റെ മൂ​ല്യ​നി​രാ​സ​വും ജ​ന്മ​നാ​യു​ള്ള അ​വ​യ​വ​ങ്ങ​ൾ​പോ​ലെ​യാ​യി​രു​ന്ന രാ​ഷ്‌​ട്ര​ശി​ൽ​പി​ക​ൾ സ്വ​ത​ന്ത്ര​ക​ളാ​ക​ട്ടെ.

പ്രാ​ദേ​ശി​ക​വാ​ർ​ത്ത​യാ​കു​മാ​യി​രു​ന്ന ഒ​രു വാ​ഹ​നാ​പ​ക​ട​ക്കേ​സാ​ണ്, കേ​വ​ലം ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​ന്‍റെ പ​രി​വ​ട്ട​ത്തു​നി​ന്ന് രാ​ജ്യ​ത്തെ സ്ത്രീ​ക​ളു​ടെ അ​ധ്വാ​ന​ത്തി​ന് പ​രി​ഷ്കൃ​ത​നി​ർ​വ​ച​ന​വും ജീ​വി​ത​ത്തി​നു പു​തി​യ ക​രു​ത്തും കൊ​ടു​ത്ത് ദേ​ശീ​യ-​ആ​ഗോ​ള വാ​ർ​ത്ത​യാ​യ​ത്. അ​ഭി​മാ​ന​ക​ര​മാ​യ വി​ധി​ക്കു കാ​ര​ണ​മാ​യ കേ​സി​ന്, അ​പ​മാ​ന​ക​ര​മാം​വി​ധം കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യി​രു​ന്ന, 35 വ​യ​സു​ണ്ടാ​യി​രു​ന്ന രേ​ഷ്മ​യാ​ണ് പ​ഞ്ചാ​ബി​ൽ 2001ൽ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഭ​ർ​ത്താ​വി​നും മൂ​ന്നു മ​ക്ക​ൾ​ക്കു​മാ​യി 2003ൽ 2.24 ​ല​ക്ഷം രൂ​പ​യാ​ണ് വാ​ഹ​നാ​പ​ക​ട ന​ഷ്‌​ട​പ​രി​ഹാ​ര ട്രൈ​ബ്യൂ​ണ​ൽ വി​ധി​ച്ച​ത്. 20 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 2024ൽ ​പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ഇ​ത് 8.43 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഭ​ർ​ത്താ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് 62.77 ല​ക്ഷം ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക്കു​ള്ള നി​ർ​ദേ​ശ​വും സ്ത്രീ​യു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ളു​മ​ട​ങ്ങി​യ ച​രി​ത്ര​വി​ധി​യും സ​ന്പാ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

“വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​ടും​ബ​നാ​ഥ മ​രി​ച്ചാ​ൽ, ന​ഷ്‌​ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കു​ന്പോ​ൾ കു​ടും​ബ​ത്തി​ന്‍റെ പ​രി​പാ​ല​ന ന​ഷ്‌​ട​മാ​യി കു​റ​ഞ്ഞ​ത് 30,000 രൂ​പ ക​ണ​ക്കാ​ക്ക​ണം. ഈ ​സാ​ങ്ക​ൽ​പി​ക ശ​ന്പ​ളം പ്ര​തി​വ​ർ​ഷം 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണം. കു​ടും​ബ പ​രി​പാ​ല​നം രാ​ഷ്‌​ട്ര​നി​ർ​മി​തി​യാ​ണ്.” കോ​ട​തി പ്ര​സ്താ​വി​ച്ചു. കീ​ഴ്ക്കോ​ട​തി​ക​ൾ പ​ല​പ്പോ​ഴും ഇ​തി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വി​ധി​ക​ൾ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും സു​പ്രീം​കോ​ട​തി അ​തി​നെ സ്ഥി​ര​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഇ​നി​യി​തു റ​ഫ​റ​ൻ​സാ​യി മാ​റും.

സ്ത്രീ​ക​ൾ കു​ടും​ബ​ത്തി​ൽ ചെ​യ്യു​ന്ന ജോ​ലി​ക്ക് സാ​ന്പ​ത്തി​ക മൂ​ല്യ​മു​ണ്ടെ​ന്നും അ​തി​നാ​ൽ അ​വ​ർ തൊ​ഴി​ൽ​ര​ഹി​ത​ര​ല്ലെ​ന്നും കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ച​ത് 2023 ഡി​സം​ബ​ർ 28നാ​ണ്. അ​തും ഇ​ൻ​ഷ്വ​റ​ൻ​സ് ന​ഷ്‌​ട​പ​രി​ഹാ​ര​ക്കേ​സാ​യി​രു​ന്നു. അ​വ​ധി​യെ​ടു​ക്കാ​തെ വ​ർ​ഷം മു​ഴു​വ​ൻ അ​വ​ർ ജോ​ലി ചെ​യ്യു​ക​യാ​ണ്. പ​ക​രം ആ​രെ​യെ​ങ്കി​ലും വ​ച്ചാ​ൽ അ​വ​ർ​ക്കു ശ​ന്പ​ളം കൊ​ടു​ക്കി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. സ്ത്രീ ​വീ​ട്ടി​ൽ ചെ​യ്യു​ന്ന ജോ​ലി​ക്ക് പു​രു​ഷ​ൻ ഓ​ഫീ​സി​ൽ ചെ​യ്യു​ന്ന ജോ​ലി​യു​ടെ അ​തേ മൂ​ല്യ​മു​ണ്ടെ​ന്ന് 2021 ജ​നു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി​യും വ്യ​ക്ത​മാ​ക്കി.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ 2014ൽ ​ഡ​ൽ​ഹി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേ​സി​ൽ ജ​സ്റ്റീ​സ് ര​മ​ണ, ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്‍​ഷ്വ​റ​ൻ​സ് ക​ന്പ​നി​യോ​ട് ന​ഷ്‌​ട​പ​രി​ഹാ​രം വ​ർ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. 2023 ജൂ​ണി​ലാ​ണ്, സ്വ​ത്ത് സ​മ്പാ​ദി​ക്കു​ന്ന​തി​ല്‍ വീ​ട്ട​മ്മ സാ​മ്പ​ത്തി​ക​മാ​യി സം​ഭാ​വ​ന​യൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ങ്കി​ലും വീ​ടും കു​ടും​ബ​വും നോ​ക്കാ​ന്‍ അ​വ​ർ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വി​ല​മ​തി​ക്ക​ണ​മെ​ന്നും അ​തി​നാ​ല്‍ ജോ​ലി ചെ​യ്യാ​ത്ത ഭാ​ര്യ​ക്കും ഭ​ര്‍​ത്താ​വി​ന്‍റെ സ്വ​ത്തി​ല്‍ തു​ല്യ​പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​ത്. വീ​ട്ടു​ജോ​ലി 24 മ​ണി​ക്കൂ​റും ഉ​ള്ള​താ​ണെ​ന്നും ദി​വ​സം എ​ട്ട് മ​ണി​ക്കൂ​ര്‍ വീ​തം ചെ​യ്യു​ന്ന ജോ​ലി​യു​മാ​യി അ​തി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ​പോ​ലും ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ജ​സ്റ്റീ​സ് കൃ​ഷ്ണ​ന്‍ രാ​മ​സ്വാ​മി​യു​ടെ നി​രീ​ക്ഷ​ണം.

15.98 കോ​ടി സ്ത്രീ​ക​ളാ​ണ് 2011ലെ ​സെ​ൻ​സ​സ് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ വീ​ട്ടു​ജോ​ലി​ക​ളി​ൽ​മാ​ത്രം വ്യാ​പൃ​ത​രാ​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി ക​ഴി​ഞ്ഞെ​ത്തി വീ​ട്ടു​ജോ​ലി​ക​ളും ചെ​യ്യേ​ണ്ട​വി​ധം ആ​ധു​നി​ക സ്ത്രീ​യു​ടെ അ​ധ്വാ​ന​ഭാ​രം പി​ന്നെ​യും വ​ർ​ധി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ സു​പ്രീം​കോ​ട​തി വി​ധി ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ​ക്കു മാ​ത്ര​മു​ള്ള​താ​ണെ​ന്ന് പു​രു​ഷ​കേ​ന്ദ്രീ​കൃ​ത​മാ​യ ഇ​ന്ത്യ​ൻ സ​മൂ​ഹം വ്യാ​ഖ്യാ​നി​ച്ചേ​ക്കും. ഇ​ല്ലെ​ങ്കി​ൽ സ്വ​യം വി​ശ്വ​സി​പ്പി​ക്കും.

സ​മൂ​ഹ​വും കു​ടും​ബ​ങ്ങ​ളും സ​ർ​ക്കാ​രു​ക​ളും വി​ധി​യു​ടെ അ​ന്തഃ​സ​ത്ത അം​ഗീ​ക​രി​ക്കു​ക​യും ന​വീ​ക​ര​ണ​ത്തി​നു ത​യാ​റാ​കു​ക​യും ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളെ മ​ര്യാ​ദ പ​ഠി​പ്പി​ക്കാ​നു​ള്ള കോ​ട​തി​വി​പ്ല​വ​മാ​യി ഇ​ത് ഒ​തു​ങ്ങും. വീ​ടു​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം അ​ധ്വാ​നി​ക്കു​ന്ന​വ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത് ത​ന്‍റെ​യും ഇ​ടു​ങ്ങി​യ മ​ന​സു​കൊ​ണ്ടാ​ണോ​യെ​ന്ന് പു​രു​ഷ​ന്മാ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഈ ​വി​ധി പു​രു​ഷ​വി​രു​ദ്ധ​മ​ല്ല. കു​ടും​ബ​സേ​വ​ന​ത്തി​ലും ക​രു​ത​ലി​ലു​മു​ള്ള പു​രു​ഷ​ന്‍റെ അ​ധ്വാ​ന​ത്തി​നും പ്ര​തി​ഫ​ല​മി​ല്ലെ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ണ്.

കു​ടും​ബ​ക്ഷേ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്‍റെ​യും സാ​ങ്ക​ൽ​പി​ക ശ​ന്പ​ള​ത്തി​ലൊ​തു​ങ്ങു​ന്ന അ​ധ്വാ​ന​മാ​ണ്. പ​ക്ഷേ, വീ​ട്ട​മ്മ​യെ​ന്ന ച​ങ്ങ​ല​യി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ട സ്ത്രീ​യു​ടെ അ​ധ്വാ​നം പ്ര​ത്യേ​കി​ച്ചും അ​ടു​ക്ക​ള​യി​ലേ​ത്, ജ​ന്മ​നി​യോ​ഗ​മോ ക​ട​മ​യോ ആ​യി നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പു​രു​ഷ​ന്‍റെ കൈ​യി​ലാ​ണ്.

ഇ​ന്നും ന​ട​പ്പാ​കാ​ത്ത 50 ശ​ത​മാ​നം സ്ത്രീ ​സം​വ​ര​ണം ഉ​ദാ​ഹ​ര​ണ​മാ​ണ്. പ്രാ​ദേ​ശി​ക-​സം​സ്ഥാ​ന-​ദേ​ശീ​യ സ​ർ​ക്കാ​രു​ക​ളി​ലെ സം​വ​ര​ണ​ത്തെ​ക്കു​റി​ച്ച് പ്ര​സം​ഗി​ക്കു​ന്ന കോ​ൺ​ഗ്ര​സും ക​മ്യൂ​ണി​സ്റ്റു​ക​ളും ബി​ജെ​പി​യും ഉ​ൾ​പ്പെ​ടെ ഒ​രൊ​റ്റ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യും ഉ​ൾ​പ്പാ​ർ​ട്ടി വ​നി​താ​സം​വ​ര​ണം സ​മ്മ​തി​ച്ചി​ട്ടി​ല്ല. ഒ​റ്റ​പ്പെ​ട്ട സ്ഥി​തി​യൊ​ഴി​ച്ചാ​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നി​ട​ത്തോ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്നി​ട​ത്തോ ഒ​ന്നും സ്ത്രീ​ക്കു കാ​ര്യ​മി​ല്ല.

കോ​ട​തി പ​റ​ഞ്ഞ രാ​ഷ്‌​ട്ര​നി​ർ​മാ​താ​ക്ക​ളെ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ അം​ഗീ​ക​രി​ച്ചേ​ക്കും. പ​ക്ഷേ, എ​ട്ടു പ​തി​റ്റാ​ണ്ടോ​ളം സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ച​വ​ർ സ​മ്മ​തി​ക്കി​ല്ല. അ​ടി​മ​ത്ത​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ജ​ന​ത ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​ൽ​നി​ന്ന് അ​നു​ഭ​വി​ച്ച​തി​ൽ​നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​മ​ല്ല, സ്വ​ത​ന്ത്ര പു​രു​ഷ​ന്മാ​രി​ൽ​നി​ന്ന് സ്ത്രീ​ക​ൾ ഇ​ന്നു നേ​രി​ടു​ന്ന വി​വേ​ച​ന​ങ്ങ​ൾ; ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും പോ​ലെ. എ​ങ്കി​ലും ഈ ​കോ​ട​തി​വി​ധി ന​മ്മു​ടെ രാ​ജ്യ​ത്തെ പ​ല മു​ൻ​വി​ധി​ക​ളെ​യും അ​ട്ടി​മ​റി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ്.

 

Tags : DEEPIKA EDITORIAL

Recent News

Corehub Up