x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24
MAR
2026

വി​​മാ​​ന​​ക്ക​​മ്പ​നി​​ക​​ളു​​ടെ യു​​ദ്ധ​​ന​ഷ്‌​ട​​വും ജ​​ന​​ത്തി​​ന്

Editorial Audio


Published: March 24, 2026 12:00 AM IST | Updated: March 23, 2026 10:53 PM IST

പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധ​​ത്തി​​ന്‍റെ സാ​​മ്പ​​​ത്തി​​കാ​​ഘാ​​ത​​ങ്ങ​​ളി​​ൽ​​നി​​ന്ന് വി​​മാ​​ന​​ക്ക​​മ്പ​​​നി​​ക​​ളെ ര​​ക്ഷി​​ക്കാ​​നി​​റ​​ങ്ങി​​യ സ​​ർ​​ക്കാ​​ർ എ​​ളു​​പ്പ​​വ​​ഴി തെ​​ര​​ഞ്ഞെ​​ടു​​ത്തു. യാ​​ത്രാ​​ക്കൂ​​ലി വി​​മാ​​ന​​ക്ക​​മ്പ​​​നി​​ക​​ൾ​​ക്കു തീ​​രു​​മാ​​നി​​ക്കാം. ഇ​​ന്ധ​​ന​​വി​​ല​​ക്കു​​റ​​വി​​ന്‍റെ ലാ​​ഭം കി​​ട്ടാ​​ത്ത ജ​​നം വ​​ർ​​ധ​​ന​​യു​ടെ ന​​ഷ്‌​ടം കൊ​​ടു​​ക്ക​​ണം.

 വി​​മാ​​ന​​ക്കമ്പ​​​നി​​ക​​ളു​​ടെ ലാ​​ഭ​​ക്കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​ൻ ടി​​ക്ക​​റ്റ് നി​​ര​​ക്ക് വ​​ർ​​ധ​​ന​​യ്ക്ക് അ​​നു​​മ​​തി ന​​ൽ​​കി​​യ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന് യാ​​ത്ര​​ക്കാ​​ര​​ന്‍റെ ന​​ഷ്‌​ട​​ത്തെ​​ക്കു​​റി​​ച്ച് ചി​​ന്ത​​യി​​ല്ല. ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന ടി​​ക്ക​​റ്റ് നി​​ര​​ക്കി​​നു​​ള്ള നി​​യ​​ന്ത്ര​​ണം ഇ​​ന്ന​​ലെ മു​​ത​​ൽ നീ​​ക്കി​​ക്കൊ​​ടു​​ത്തു. അ​​വ​​ധി​​ക്കാ​​ല​​ങ്ങ​​ളി​​ലും വി​​ശേ​​ഷ​​ദി​​വ​​സ​​ങ്ങ​​ളി​​ലും യാ​​ത്ര​​ക്കാ​​രെ കൊ​​ള്ള​​യ​​ടി​​ക്കു​​ന്ന സ്ഥി​​രം "അ​​ധി​​കൃ​​ത അ​​ഴി​​മ​​തി’​​യു​​ടെ യു​​ദ്ധ​​കാ​​ല പ​​തി​​പ്പാ​​ണി​​ത്.

ആ​​രു​​ടെ നി​​കു​​തി​​പ്പ​​ണം​​കൊ​​ണ്ടാ​​ണോ ഈ ​​ഭ​​ര​​ണ-​​ഉ​​ദ്യോ​​ഗസ്ഥ പ്ര​​ഭു​​ക്ക​​ളും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും സൗ​​ജ​​ന്യ​​വി​​മാ​​ന​​യാ​​ത്ര​​ക്കാ​​രാ​​യി മാ​​റി​​യ​​ത്, അ​​വ​​രെ​​യാ​​ണ് നി​​ർ​​ദാ​​ക്ഷി​ണ്യം വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ളു​​ടെ ചൂ​​ഷ​​ണ​​ത്തി​​ന് എ​​റി​​ഞ്ഞു​​കൊ​​ടു​​ക്കു​​ന്ന​​ത്. ഇ​​ത്ത​​രം തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കു​ ചി​​ല്ലി​​ക്കാ​​ശി​​ന്‍റെ ന​​ഷ്‌​ട​മി​​ല്ല. വീ​​ണ്ടും വീ​​ണ്ടും സ​​ന്പ​​ന്ന​​രാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കും വേ​​വ​​ലാ​​തി​​യി​​ല്ല. സാ​​ധാ​​ര​​ണ​​ക്കാ​​രും പാ​​വ​​ങ്ങ​​ളു​​മാ​​യ യാ​​ത്ര​​ക്കാ​​രെ​മാ​​ത്രം ല​​ക്ഷ്യ​​മി​​ടു​​ന്ന​​തും, പ്ര​​യോ​​ഗി​​ക്കു​​ന്ന​​വ​​രെ ബാ​​ധി​​ക്കാ​​ത്ത​​തു​​മാ​​യ ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​രം തീ​​രു​​മാ​​ന​​ങ്ങ​​ൾ. തി​​രു​​ത്ത​​ണ​​മെ​​ങ്കി​​ൽ, സ​​ർ​​ക്കാ​​ർ ജ​​ന​​പ​​ക്ഷ​​ത്തേ​​ക്ക് മാ​​റി​​നി​​ൽ​​ക്ക​​ണം.

ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന ടി​​ക്ക​​റ്റ് നി​​ര​​ക്കു​​ക​​ൾ​​ക്കു​​ള്ള നി​​യ​​ന്ത്ര​​ണം നീ​​ക്കി​​യ​​തോ​​ടെ വി​​മാ​​ന​​ക്ക​​മ്പ​​നി​​ക​​ൾ​​ക്ക് സ്വ​​ത​​ന്ത്ര​​മാ​​യി നി​​ര​​ക്ക് നി​​ശ്ച​​യി​​ക്കാം. ഒ​​ന്നാം തീ​​യ​​തി മു​​ത​​ൽ നി​​ര​​ക്ക് വ​​ർ​​ധി​​ക്കും. നേ​​ര​​ത്തേ ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന സ​​ർ​​വീ​​സ് ത​​ട​​സ​​പ്പെ​​ട്ട​​തോ​​ടെ ടി​​ക്ക​​റ്റ് നി​​ര​​ക്കു​​ക​​ളി​​ൽ കു​​ത്ത​​നെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ജ​​ന​​രോ​​ഷം ഉ​​യ​​ർ​​ന്ന​​തോ​​ടെ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന നി​​യ​​ന്ത്ര​​ണ​​മാ​​ണ് ഇ​​പ്പോ​​ൾ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നീ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

500 കി​​ലോ​​മീ​​റ്റ​​ർ വ​​രെ​​യു​​ള്ള യാ​​ത്ര​​ക​​ൾ​​ക്ക് 7,500 രൂ​​പ​​യും 1500 കി​​ലോ​​മീ​​റ്റ​​ർ യാ​​ത്ര​​ക​​ൾ​​ക്ക് പ​​ര​​മാ​​വ​​ധി 18,000 രൂ​​പ​​യു​​മാ​​യി​​ട്ടാ​​യി​​രു​​ന്നു നി​​യ​​ന്ത്ര​​ണം. ഇ​​നി അ​​തി​​ല്ല. അ​​മേ​​രി​​ക്ക, ഇ​​സ്ര​​യേ​​ൽ-​​ഇ​​റാ​​ൻ യു​​ദ്ധ​​ത്തെ തു​​ട​​ർ​​ന്നു​​ള്ള ഇ​​ന്ധ​​ന​​ക്ഷാ​​മ​​ത്തി​​ന്‍റെ പേ​​രി​​ൽ വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ളു​​ടെ ലാ​​ഭ​​ത്തി​​ലു​​ണ്ടാ​​യ കു​​റ​​വോ ന​​ഷ്‌​ട​​മോ നി​​ക​​ത്താ​​നാ​​ണി​​ത്. ഏ​​വി​​യേ​​ഷ​​ൻ ട​​ർ​​ബൈ​​ൻ ഇ​​ന്ധ​​ന (എടിഎ​​ഫ്) വി​​ല​​ വ​​ർ​​ധ​​ന​​യും പ്ര​​വ​​ർ​​ത്ത​​ന ത​​ട​​സ​​വും കാ​​ര​​ണം, നി​​ര​​ക്ക് നി​​യ​​ന്ത്ര​​ണം ന​ഷ്‌​ട​ത്തി​​ന് കാ​​ര​​ണ​​മാ​​കു​​മെ​​ന്ന് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​ൻ എ​​യ​​ർ​​ലൈ​​ൻ​​സ് സ​​ർ​​ക്കാ​​രി​​നോ​​ട് പ​​രാ​​തി​​പ്പെ​​ട്ടി​​രു​​ന്നു. പി​​ന്നാ​​ലെ വ്യോ​​മ​​യാ​​ന മ​​ന്ത്രാ​​ല​​യം നി​​യ​​ന്ത്ര​​ണം നീ​​ക്കി.

ഈ ​​യു​​ക്തി പ​​ക്ഷേ, സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ മ​​നു​​ഷ്യ​​ർ​​ക്ക് ബാ​​ധ​​ക​​മാ​​ണെ​​ന്ന് സ​​ർ​​ക്കാ​​രി​​നു തോ​​ന്നി​​യി​​ല്ല. പാ​​ച​​ക​​വാ​​ത​​ക സി​​ലി​​ണ്ട​​റു​​ക​​ൾ​​ക്ക് ഉ​​ൾ​​പ്പെ​​ടെ വി​​ല വ​​ർ​​ധി​​പ്പി​​ച്ച​​തും അ​​തി​​നെ തു​​ട​​ർ​​ന്ന് ഹോ​​ട്ട​​ൽ-​​ബേ​​ക്ക​​റി വ്യാ​​പാ​​രം ത​​ക​​ർ​​ന്ന​​തും ഭ​​ക്ഷ​​ണ​​ത്തി​​നും അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ൾ​​ക്കും വി​​ല വ​​ർ​​ധി​​ച്ച​​തു​​മൊ​​ക്കെ സ​​ഹി​​ക്കു​​ക​​യാ​​ണ് സാ​​ധാ​​ര​​ണ​​ക്കാ​​ർ. അ​​തി​​നു പു​​റ​​മേ യു​​ദ്ധ​​ത്തി​​ന്‍റെ അ​​ടു​​ത്ത ബാ​​ധ്യ​​ത​​യും അ​​തേ ചു​​മ​​ലു​​ക​​ളി​​ലേ​​ക്കു വ​​ച്ചു​​കൊ​​ടു​​ത്തി​​രി​​ക്കു​​ന്നു.

വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ളു​​ടെ നൊ​​ന്പ​​ര​​മ​​റി​​യു​​ന്ന സ​​ർ​​ക്കാ​​ർ സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ ജീ​​വി​​ത​​ച്ചെ​​ല​​വ് വ​​ർ​​ധി​​ച്ച​​തും വ​​രു​​മാ​​നം വ​​ർ​​ധി​​ക്കാ​​തി​​രി​​ക്കു​​ന്ന​​തും അ​​റി​​ഞ്ഞി​​ട്ടി​​ല്ല. യാ​​ത്ര​​ക്കാ​​രെ ആ​​ശ്വ​​സി​​പ്പി​​ക്കാ​​നെ​​ന്നോ​​ണം വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ളെ ഉ​​പ​​ദേ​​ശി​​ക്കാ​​നും സ​​ർ​​ക്കാ​​ർ മ​​റ​​ന്നി​​ട്ടി​​ല്ല. അ​​മി​​ത​​മോ അ​​ന്യാ​​യ​​മോ ആ​​യ നി​​ര​​ക്കു​​വ​​ർ​​ധ​​ന ഗൗ​​ര​​വ​​മാ​​യി കാ​​ണു​​മെ​​ന്നും പൊ​​തു​​താ​​ത്പ​​ര്യാ​​ർ​​ഥം ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ വീ​​ണ്ടും നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നും സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

യു​ദ്ധ​സ​മ​യ​മ​ല്ലാ​ത്ത​പ്പോ​ഴും, വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ, അ​​വ​​ധി​​ക്കാ​​ല​​ത്തും വി​​ശേ​​ഷാ​​വ​​സ​​ര​​ങ്ങ​​ളി​​ലും ടി​​ക്ക​​റ്റ് നി​​ര​​ക്കു വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തു പ​​തി​​വാ​​യി​​രു​​ന്നു. ഇ​​ത​​ര സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള സ​​ർ​​ക്കാ​​ർ-​​സ്വ​​കാ​​ര്യ ബ​​സു​​ക​​ളും യാ​​ത്ര​​ക്കാ​​രെ ക​​വ​​ർ​​ച്ച ചെ​​യ്തു. വി​​ദേ​​ശ​​ത്തു​​ള്ള​​വ​​രെ​​ല്ലാം അ​​തി​​സ​​ന്പ​​ന്ന​​ര​​ല്ല. ഗ​​ൾ​​ഫ് നാ​​ടു​​ക​​ളി​​ലു​​ൾ​​പ്പെ​​ടെ ജോ​​ലി ചെ​​യ്യു​​ന്ന ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് ഇ​​ര​​ട്ടി​​യോ അ​​തി​​ലേ​​റെ​​യോ വ​​ർ​​ധി​​പ്പി​​ക്കു​​ന്ന യാ​​ത്ര​​ക്കൂ​​ലി വ​​ലി​​യ ബാ​​ധ്യ​​ത​​യാ​​ണ്.

എ​​ല്ലാ വ​​ർ​​ഷ​​വും ഇ​​തി​​നൊ​​ക്കെ കൂ​​ട്ടു​​നി​​ൽ​​ക്കു​​ന്ന സ​​ർ​​ക്കാ​​രാ​​ണ് ഇ​​ത്ത​​വ​​ണ യു​​ദ്ധം മൂ​​ല​​മു​​ണ്ടാ​​യ ഇ​​ന്ധ​​നവി​​ല​​വ​​ർ​​ധ​​ന കാ​​ര​​ണ​​മാ​​ക്കി ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന ടി​​ക്ക​​റ്റ് നി​​ര​​ക്ക് വ​​ർ​​ധ​​ന​​യു​​ടെ നി​​യ​​ന്ത്ര​​ണം പി​​ൻ​​വ​​ലി​​ച്ച​​ത്. ചെ​​റു​​കി​​ട ബി​​സി​​ന​​സു​​കാ​​രും ജോ​​ലി​​ക്കാ​​രു​​മൊ​​ക്കെ ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്നു​​ണ്ട്. വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്ക് ന​​ഷ്ടം ഉ​​ണ്ടാ​​യി​​രി​​ക്കാം. അ​​പ്ര​​തീ​​ക്ഷി​​ത സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ലെ ഈ ​​ന​​ഷ്‌​ട​മോ ലാ​​ഭ​​ത്തി​​ലെ കു​​റ​​വോ ജ​​ന​​ങ്ങ​​ളു​​ടെ ചു​​മ​​ലി​​ലേ​​ക്കു വ​​ച്ചു​​കൊ​​ടു​​ക്കു​​ന്ന​​തി​​നു പ​​ക​​രം, സ​​ർ​​ക്കാ​​ർ കു​​റ​​ച്ചെ​​ങ്കി​​ലും ഏ​​റ്റെ​​ടു​​ക്ക​​ണം. യു​​ദ്ധ​​വും മ​​ഹാ​​മാ​​രി​​യും​പോ​​ലെ ത​​ങ്ങ​​ളു​​ടേ​​ത​​ല്ലാ​​ത്ത കാ​​ര​​ണ​​ത്താ​​ൽ വ​​ല​​യു​​ന്ന സാ​​ധാ​​ര​​ണ പൗ​​ര​​ർ​​ക്കൊ​​പ്പം നി​​ൽ​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ സ​​ർ​​ക്കാ​​രി​​നെ​​ക്കൊ​​ണ്ട് എ​​ന്തു ഗു​​ണം?

അ​​ന്ത​​ർ​​ദേ​​ശീ​​യ മാ​​ർ​​ക്ക​​റ്റി​​ൽ ഇ​​ന്ധ​​ന​​വി​​ല കു​​റ​​ഞ്ഞ​​പ്പോ​​ൾ സ​​ർ​​ക്കാ​​രും സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലേ​​ത് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ളും വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ളു​​മൊ​​ന്നും പെ​​ട്രോ​​ളി​​നും ഡീ​​സ​​ലി​​നും പാ​​ച​​ക​​വാ​​ത​​ക​​ത്തി​​നും വി​​ല കു​​റ​​ച്ചോ യാ​​ത്രാ​​നി​​ര​​ക്ക് കു​​റ​​ച്ചോ ലാ​​ഭം ജ​​ന​​ങ്ങ​​ളു​മാ​യി പ​​ങ്കു​​വ​​ച്ചി​​രു​​ന്നി​​ല്ല. പ​​ങ്കു​​വ​​യ്ക്കു​​ന്ന​​തു ന​ഷ്‌​ട​ങ്ങ​​ൾ മാ​​ത്രം! കോ​​വി​​ഡ് കാ​​ല​​ത്ത് സ​​ർ​​ക്കാ​​ർ യാ​​ത്രാ​​സൗ​​ക​​ര്യം​പോ​​ലും ഏ​​ർ​​പ്പെ​​ടു​​ത്താ​​തി​​രു​​ന്ന​​തി​​നാ​​ൽ ജോ​​ലി​​സ്ഥ​​ല​​ത്തു​​നി​​ന്നു ജ​​ന്മ​​നാ​​ടു​​ക​​ളി​​ലേ​​ക്കു നൂ​​റു​​ക​​ണ​​ക്കി​​നു മൈ​​ലു​​ക​​ൾ താ​​ണ്ടി​​യ പാ​​വ​​പ്പെ​​ട്ട മ​​നു​​ഷ്യ​​രു​​ടേ​​തു​​കൂ​​ടി​​യാ​​ണ് ഈ ​​രാ​​ജ്യ​​മെ​​ന്ന് ഭ​​രി​​ക്കു​​ന്ന​​വ​​ർ ഓ​​ർ​​ത്തി​​ല്ല. ആ ​​മ​​റ​​വി സ​​ർ​​ക്കാ​​രി​​നെ വി​​ട്ടു​​മാ​​റി​​യി​​ട്ടി​​ല്ല.

മി​​സൈ​​ലു​​ക​​ളെ​​യും ബോം​​ബു​​ക​​ളെ​​യും ത​​ട​​യാ​​നാ​​കാ​​ത്ത യു​​ദ്ധ​രാ​​ഷ്‌​​ട്ര​​ങ്ങ​​ളു​​ടെ അ​​തേ വി​​ധി​​യാ​​ണ്, അ​​തി​​ന്‍റെ ആ​​ഗോ​​ള പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളെ ത​​ട​​യാ​​നാ​​കാ​​ത്ത സ​​ർ​​ക്കാ​​രു​​ക​​ളു​​ള്ള വി​​ദൂ​​ര രാ​​ഷ്‌​​ട്ര​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ളും അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന​​ത്. പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധ​​ത്തി​​ന്‍റെ സാ​​ന്പ​​ത്തി​​കാ​​ഘാ​​ത​​ങ്ങ​​ളി​​ൽ​​നി​​ന്ന് വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ളെ ര​​ക്ഷി​​ക്കാ​​നി​​റ​​ങ്ങി​​യ സ​​ർ​​ക്കാ​​ർ യാ​​ത്ര​​ക്കാ​​രെ ശി​​ക്ഷി​​ക്കു​​ക​​യാ​​ണ്. യു​​ദ്ധ​​കാ​​ല​​ത്ത്, പ്ര​​തി​​സ​​ന്ധി​​ക​​ളു​​ടെ ക​​ട​​ലി​​ടു​​ക്കു​​ക​​ളി​​ൽ ക​​പ്പ​​ലു​​ക​​ൾ​​ക്കു സു​​ര​​ക്ഷ കൊ​​ടു​​ക്കു​​ന്ന​​വ​​ർ ജ​​ന​​ങ്ങ​​ളു​​ടെ പാ​​യ്‌​​വ​​ഞ്ചി​​ക​​ൾ മു​​ങ്ങു​​ന്ന​​തു കാ​​ണു​​ന്നി​​ല്ല!

Tags : DEEPIKA EDITORIAL

Recent News

Corehub Up