x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർവകലാശാലാ സംശയങ്ങൾ

അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ്
Published: December 29, 2025 01:19 AM IST | Updated: December 29, 2025 01:19 AM IST

ഇ​​പ്പോ​​ൾ കൗ​​ൺ​​സ​ലിം​​ഗ് പ്രോ​​ഗ്രാം പ​​ഠി​​ക്കു​​ന്ന​​ത് തൊ​​ഴി​​ല​​വ​​സ​​രം ന​​ൽ​​കു​​ന്നു​​ണ്ടോ? അ​​തി​​ൽ ക​​രി​​യ​​ർ കൗ​​ൺ​​സലിം​​ഗ് പ്രോ​​ഗ്രാം ഇ​​ന്ത്യ​​യി​​ലെ ഏ​​തെ​​ങ്കി​​ലും സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫ​​ർ ചെ​​യ്യു​​ന്നു​​ണ്ടോ?   

 ഇ​​പ്പോ​​ൾ കൗ​​ൺ​​സ​ലിം​​ഗ് പ്രോ​​ഗ്രാം പ​​ഠി​​ക്കു​​ന്ന​​ത് തൊ​​ഴി​​ല​​വ​​സ​​രം ന​​ൽ​​കു​​ന്നു​​ണ്ടോ? അ​​തി​​ൽ ക​​രി​​യ​​ർ കൗ​​ൺ​​സലിം​​ഗ് പ്രോ​​ഗ്രാം ഇ​​ന്ത്യ​​യി​​ലെ ഏ​​തെ​​ങ്കി​​ലും സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫ​​ർ ചെ​​യ്യു​​ന്നു​​ണ്ടോ?  

   - അ​​നൂ​​പ് ആ​​ർ. കൊ​​ട്ടാ​​ര​​ക്ക​​ര


കൗ​​ൺ​​സ​ലിം​​ഗി​​നും കൗ​​ൺ​​സ​​ലേ​​ഴ്‌​​സി​​നും ന​​മ്മു​​ടെ നാ​​ട്ടി​​ൽ ആ​​വ​​ശ്യം കൂ​​ടിവ​​രു​​ന്ന കാ​​ല​​മാ​​ണ്. ജീ​​വി​​ത​​ത്തി​​ലെ തി​​ര​​ക്കും മ​​റ്റൊ​​രാ​​ളെ കേ​​ൾ​​ക്കാ​​നും പ​​റ​​യാ​​നും സ​​മ​​യ​​മി​​ല്ലാ​​ത്ത കാ​​ല​​ത്ത് മ​​റ്റൊ​​രാ​​ളു​​ടെ മ​​ന​​സി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ കേ​​ട്ട് അ​​വ​​രെ അ​​വ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു പ്രാ​​പ്ത​​മാ​​ക്കു​​ന്ന പ്ര​​വൃ​​ത്തി ആ​​ണ​​ല്ലോ കൗ​​ൺ​​സ​​ലിം​​ഗ്.

ഡി​​പ്ലോ​​മ ഇ​​ൻ കൗ​​ൺ​​സ​​ലിം​​ഗ്/​​പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ കൗ​​ൺ​​സ​​ലിം​​ഗ്/​​എം​​എ/​​എം​​എ​​സ്‌​​സി ഇ​​ൻ കൗ​​ൺ​​സ​​ലിം​​ഗ് എ​​ന്നൊ​​ക്കെ പേ​​രു​​ക​​ളി​​ൽ ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ റെ​​ഗു​​ല​​റാ​​യും വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സം വ​​ഴി​​യും പ്രോ​​ഗ്രാ​​മു​​ക​​ൾ ഓ​​ഫ​​ർ ചെ​​യ്യു​​ന്നു​​ണ്ട്.ക​​രി​​യ​​ർ കൗ​​ൺ​​സ​​ലിം​​ഗ് പ്രോ​​ഗ്രാ​​മു​​ക​​ൾ ന​​ൽ​​കു​​ന്ന സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ രാ​​ജ്യ​​ത്ത് വ​​ള​​രെ​​ക്കു​​റ​​വാ​​ണ്.

എ​​ന്നാ​​ൽ ക​​രി​​യ​​ർ ഗൈ​​ഡ​​ൻ​​സ് കൗ​​ൺ​​സ​​ലിം​​ഗ് ശാ​​സ്ത്രീ​​യ​​മാ​​യ രീ​​തി​​യി​​ൽ ഡി​​പ്ലോ​​മ ന​​ൽ​​കു​​ന്ന ഡി​​പ്ലോ​​മ കോ​​ഴ്സ് ഇ​​ൻ ഗൈ​​ഡ​​ൻ​​സ് ആ​​ൻ​​ഡ് കൗ​​ൺ​​സ​​ലിം​​ഗ് എ​​ന്ന പ്രോ​​ഗ്രാം എ​​ൻ​​സി​​ഇ​​ആ​​ർ​​ടി​​യു​​ടെ കീ​​ഴി​​ലു​​ള്ള വ്യ​​ത്യ​​സ്ത റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റു​​ക​​ളി​​ലൂ​​ടെ (ഡ​​ൽ​​ഹി, മൈ​​സൂ​​ർ, അ​​ജ്മീ​​ർ, ഭോ​​പ്പാ​​ൽ, ഭു​​വ​​നേ​​ശ്വ​​ർ, ഷി​​ല്ലോം​​ഗ്) ന​​ൽ​​ക​​പ്പെ​​ടു​​ന്നു. ഒ​​രു വ​​ർ​​ഷ​​ക്കാ​​ലം പ​​ഠ​​ന ദൈ​​ർ​​ഘ്യ​​മു​​ള്ള ഈ ​​പ്രോ​​ഗ്രാ​​മി​​ലെ ആ​​റു​​ മാ​​സ​​ക്കാ​​ലം വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ​​വും തു​​ട​​ർ​​ന്നു​​ള്ള മൂ​​ന്നു​​ മാ​​സം പ​​ഠ​​ന​​കേ​​ന്ദ്ര​​ത്തി​​ലും അ​​വ​​ശേ​​ഷി​​ക്കു​​ന്ന മൂ​​ന്നു മാ​​സം സ്വ​​ദേ​​ശ​​ത്ത് ഇ​​ന്‍റേ​​ൺ​​ഷി​​പ്പ് എ​​ന്നി​​ങ്ങ​​നെ​​യാ​ണ്.

​പ്രോ​​ഗ്രാ​​മി​​ന്‍റെ ഉ​​ള്ള​​ട​​ക്കം ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. ഓ​​രോ കേ​​ന്ദ്ര​​ത്തി​​ലെ​​യും സീ​​റ്റു​​ക​​ളു​​ടെ എ​​ണ്ണം 50 വീ​​ത​​മാ​​ണ്.എ​​ൻ​​സി​​ഇ​​ആ​​ർ​​ടി​​യു​​ടെ വി​​വി​​ധ റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റു​​ക​​ൾ​​ക്കു കീ​​ഴി​​ൽ രാ​​ജ്യ​​ത്തെ മു​​ഴു​​വ​​ൻ സ്റ്റേ​​റ്റു​​ക​​ളെ​​യും വി​​ഭ​​ജി​​ച്ചു ന​​ൽ​​കി​​യി​​രി​​ക്കു​​ന്നു. ഏ​​തു റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റി​​നു കീ​​ഴി​​ലാ​​ണ് അ​​പേ​​ക്ഷ​​ക​​ന്‍റെ സ്റ്റേ​​റ്റ് വ​​രു​​ന്ന​​ത് ആ ​​സെ​​ന്‍റ​​റി​​ലേ​​ക്കു വേ​​ണം പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​കാ​​ൻ. 

കേ​​ര​​ളം ഉ​​ൾ​​പ്പെ​​ടു​​ന്ന ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ അ​​പേ​​ക്ഷ​​ക​​ർ മൈ​​സൂ​​റി​​ലെ സെ​​ന്‍ററി​​ലേ​​ക്കാ​​ണ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. അ​​പേ​​ക്ഷ അ​​യ​​ച്ച് പ്രാ​​ഥ​​മി​​ക സെ​​ല​​ക്ഷ​​ൻ ല​​ഭി​​ച്ചാ​​ൽ തു​​ട​​ർ​​ന്ന് എ​​ൻ​​സി​​ഇ​​ആ​​ർ​​ടി ന​​ട​​ത്തു​​ന്ന ഉ​​പ​​ന്യാ​​സ ര​​ച​​ന​​യി​​ലും ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ലും പ​​ങ്കെ​​ടു​​ത്ത് വി​​ജ​​യി​​ക്കേ​​ണ്ട​​തു​​ണ്ട്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www. ncert.inc.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.

Tags : University news

Recent News

Corehub Up