തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ 2026-27 അധ്യയന വർഷത്തെ ഫുൾ-ടൈം, പാർട്ട്-ടൈം പി എച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
5.75 സിജിപിഎയോടു കൂടി എൻജിനിയറിംഗ്/ടെക്നോളജി, ബേസിക് സയൻസസ്, മാത്തമാറ്റിക്സ്, മാനേജ്മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 7.75 സിജിപിഎയോടുകൂടി ബിടെക് പാസായവർക്കും അപേക്ഷിക്കാം.
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. എസ്സി, എസ്ടി വിഭാഗക്കാർക്ക് 550 രൂപയും മറ്റുള്ളവർക്ക് 1100 രൂപയുമാണ് അപേക്ഷ ഫീസ്. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.
Tags : PhD University of Technology