x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ആ​ർ​ക്ക് കോ​ഴ്‌​സി​ലേ​ക്ക് പു​തു​താ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം


Published: June 17, 2026 12:18 AM IST | Updated: June 17, 2026 12:18 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ (ബി​​​ആ​​​ർ​​​ക്ക്) കോ​​​ഴ്‌​​​സി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പു​​​തു​​​താ​​​യി ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.

കീം 2026 ​​​മു​​​ഖേ​​​ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ഫാ​​​ർ​​​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ൽ & മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്‌​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് ഇ​​​തി​​​നോ​​​ട​​​കം ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള പ​​​ക്ഷം ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ കോ​​​ഴ്‌​​​സ് പ്ര​​​സ്തു​​​ത അ​​​പേ​​​ക്ഷ​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​രം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ന​​​ട​​​ത്തി​​​യ NATA പ​​​രീ​​​ക്ഷ എ​​​ഴു​​​തി നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ (ബി​​​ആ​​​ർ​​​ക്ക്) കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും കീം 2026-​​​ൽ ഇ​​​തി​​​നോ​​​ട​​​കം അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് കോ​​​ഴ്‌​​​സു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും 18ന് ഉ​​​ച്ച​​​യ്ക്ക് 12വ​​​രെ പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. (കീം 2026 ​​​മു​​​ഖേ​​​ന നേ​​​ര​​​ത്തെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ളൊ​​​ന്നും സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മാ​​​ത്രം. നേ​​​ര​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ വീ​​​ണ്ടും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ പു​​​തി​​​യ അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ്.)

പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ കോ​​​ഴ്‌​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഇ​​​തി​​​നാ​​​യി www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ ‘KEAM 2026-Online Application’ എ​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത്, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് ക്ലോ​​​സ് 7.4 ൽ ​​​പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന പ്ര​​​കാ​​​രം ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​നു ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന അ​​​ക്‌​​​നോ​​​ള​​​ജ്മെ​​​ന്‍റ് പേ​​​ജി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് അ​​​പേ​​​ക്ഷ​​​ക​​​ർ സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട്, മ​​​റ്റ് രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് അ​​​യ​​​ക്കേ​​​ണ്ട​​​തി​​​ല്ല.

*നേ​​​ര​​​ത്തെ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​യി​​​ൽ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ കോ​​​ഴ്‌​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന്. (കീം-2026 ​​​മു​​​ഖേ​​​ന ഏ​​​തെ​​​ങ്കി​​​ലും കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഇ​​​തി​​​നോ​​​ട​​​കം അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ത്രം) ഇ​​​തി​​​നാ​​​യി മേ​​​ൽ വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ ‘KEAM 2026-Candidate Portal’എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ അ​​​പേ​​​ക്ഷാ ന​​​മ്പ​​​റും, പാ​​​സ്‌​​​വേഡും ന​​​ൽ​​​കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​ണം. അ​​​തി​​​നു​​​ശേ​​​ഷം ‘Add course’ എ​​​ന്ന മെ​​​നു ക്ലി​​​ക്ക് ചെ​​​യ്ത് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ കോ​​​ഴ്‌​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാം. ഇ​​​തി​​​നാ​​​യി പു​​​തി​​​യ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പാ​​​ടു​​​ള്ള​​​ത​​​ല്ല.
പു​​​തു​​​താ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷാ ഫീ​​​സ്/​​​അ​​​ധി​​​ക അ​​​പേ​​​ക്ഷാ ഫീ​​​സ് ഓ​​​ൺ​​​ലൈ​​​നാ​​​യി ഒ​​​ടു​​​ക്ക​​​ണം.

Tags : B.Arch course re-apply

Recent News

Corehub Up