കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകാമ്പസില്‍ ആരംഭിക്കുന്ന നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമായ ബിഎ-ബിഎഡ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സംസ്കൃതം ജനറല്‍, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാമുകള്‍. 50 ശതമാനം മാര്‍ക്കോടെ അല്ലെങ്കില്‍ ഗ്രേഡോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
സംവരണവിഭാഗത്തിന് നിയമാനുസൃത മാര്‍ക്ക് ഇളവുകള്‍ ലഭിക്കും. ദേശീയ പൊതുപ്രവേശന പരീക്ഷ (എൻസിഇടി) സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
ഓരോ മേജര്‍ വിഷയങ്ങള്‍ക്കും പ്രത്യേകം അപേക്ഷകള്‍ നല്‍കണം. 50 രൂപയാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്ന്. ജൂലൈ ഏഴിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 16ന് ക്ലാസുകള്‍ ആരംഭിക്കും.
Tags : BA-BEd Deadline July 3