x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Healthiest Vegetables You Must Eat | ക​ര​ൾ രോ​ഗം മു​ത​ൽ പ്ര​തി​രോ​ധ​ശേ​ഷി വ​രെ; രോഗങ്ങളെ ചെ​റു​ക്കും പ​ച്ച​ക്ക​റി​ക​ൾ

ഹെ​ൽ​ത്ത് ഡെ​സ്ക്
Published: June 24, 2026 12:56 PM IST | Updated: June 24, 2026 12:56 PM IST

ഭ​ക്ഷ​ണം ത​ന്നെ​യാ​ണ് മ​രു​ന്ന് എ​ന്നൊ​രു ചൊ​ല്ലു​ണ്ട്. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നു​ള്ള പ്രാ​ധാ​ന്യ​ത്തെ​യാ​ണ് ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ അ​ള​വി​ൽ പ​ച്ച​ക്ക​റി​ക​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു വ​ഴി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ ഒ​രു​പ​രി​ധി വ​രെ അ​ക​റ്റി​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ന്യൂ​ട്രീ​ഷനി​സ്റ്റു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ചില പ​ച്ച​ക്ക​റി​ക​ളും അ​വ​യു​ടെ ഗു​ണ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടൂ...

ഫാ​റ്റി ലി​വ​റി​ന് ബ്രൊ​ക്കോ​ളി
നി​ര​വ​ധി​പ്പേ​രെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഫാ​റ്റി ലി​വ​ർ. ബ്രൊ​ക്കോ​ളി​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക ഘ​ട​ക​ങ്ങ​ൾ ക​ര​ളി​ൽ കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു ത​ട​യാ​നും ക​ര​ളി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടും ചീ​ര
വി​റ്റാ​മി​ൻ സി, ​ആന്‍റി​ഓ​ക്‌​സി​ഡന്‍റു​ക​ൾ, ബീ​റ്റാ ക​രോ​ട്ടി​ൻ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​ണ് ചീ​ര. ഇ​തു പ്രതി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും അ​ണു​ബാ​ധ​ക​ളെ ചെറുക്കാൻ സംരക്ഷണകവചമൊരുക്കുകയും ചെയ്യുന്നു.

ര​ക്ത​സ​മ്മ​ർദം നി​യ​ന്ത്രി​ക്കാ​ൻ ബീ​റ്റ്‌​റൂ​ട്ട്
ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം നിയന്ത്രിക്കാൻ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ഉത്തമമാണ്. ബീ​റ്റ്‌​റൂ​ട്ടി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന നൈ​ട്രേ​റ്റു​ക​ൾ ര​ക്ത​ക്കു​ഴ​ലു​ക​ളെ വി​ക​സി​പ്പി​ക്കാ​നും ര​ക്ത​യോ​ട്ടം സു​ഗ​മ​മാ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

 

K-Rail Survey

ദ​ഹ​നം സുഗമമാക്കും കാ​ബേ​ജ്
നാ​രു​ക​ൾ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യ കാ​ബേ​ജ് ദ​ഹ​ന​പ്ര​ക്രി​യ സു​ഗ​മ​മാ​ക്കാ​ൻ മി​ക​ച്ച​താ​ണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഇ​ത് മ​ല​ബ​ന്ധം അ​ക​റ്റാ​നും വ​യ​റിന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ഉത്തമം.

ച​ർ​മത്തിന് കാ​ര​റ്റ്
കാ​ര​റ്റി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ എ, ​ബീ​റ്റാ ക​രോ​ട്ടി​ൻ എ​ന്നി​വ ച​ർമ​ത്തി​നു തി​ള​ക്കം ന​ൽ​കാ​നും പ്രാ​യ​മാ​കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളെ ത​ട​യാ​നും ഉ​ത്ത​മ​മാ​ണ്.

വൃ​ക്ക​കൾ സം​ര​ക്ഷിക്കും മുള്ളങ്കി
ശ​രീ​ര​ത്തി​ലെ വി​ഷാം​ശ​ങ്ങ​ളെ പു​റ​ന്ത​ള്ളാ​ൻ മു​ള്ള​ങ്കി സ​ഹാ​യി​ക്കു​ന്നു. ഇ​തു മൂ​ത്ര ഉത്പാദനം വ​ർധി​പ്പി​ക്കു​ക​യും വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്യും. മുള്ളങ്കി ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടതാണെന്നും ‌‌‌ന്യൂട്രിഷൻസ് അഭിപ്രായപ്പെടുന്നു.

പ്ര​മേ​ഹ​ത്തി​ന് വെ​ണ്ട​യ്ക്ക
വെ​ണ്ട​യ്ക്ക​ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് ഉ​യ​രു​ന്ന​ത് ത​ട​യു​ന്നു. പ്ര​മേ​ഹ​രോ​ഗി​ക​ൾ ഇ​ത് ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഇ​ൻ​സു​ലി​ൻ പ്ര​തി​രോ​ധം മെ​ച്ച​പ്പെ​ടു​ത്താൻ സഹായകമാണ്.

 

K-Rail Survey

 ഹൃ​ദ​യാ​രോ​ഗ്യം കാക്കും ത​ക്കാ​ളി
ത​ക്കാ​ളി​ക്ക് ചു​വ​പ്പ് നി​റം ന​ൽ​കു​ന്ന ലൈ​കോ​പീ​ൻ എ​ന്ന ആ​​ന്‍റിഓ​ക്‌​സി​ഡന്‍റ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഏ​റെ ന​ല്ല​താ​ണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഇ​ത് ചീ​ത്ത കൊ​ള​സ്‌​ട്രോ​ൾ കു​റ​യ്ക്കാ​നും ഹൃ​ദ്രോ​ഗ സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാ​നും സ​ഹാ​യി​ക്കും.

എ​ല്ലു​ക​ൾക്കു ബ​ലം വേണോ മു​രി​ങ്ങ​യി​ല കഴിക്കു
കാ​ത്സ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ ഉ​യ​ർ​ന്ന അ​ള​വി​ൽ അ​ട​ങ്ങി​യ മു​രി​ങ്ങ​യി​ല എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ബ​ല​ത്തി​ന് അ​ത്യു​ത്ത​മ​മാ​ണ്. ഓ​സ്റ്റി​യോ​പൊ​റോ​സി​സ് പോ​ലു​ള്ള രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ മുരിങ്ങയിലയ്ക്കു കഴിയുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന ഈ ​പ​ച്ച​ക്ക​റി​ക​ൾ കൃ​ത്യ​മാ​യ അ​ള​വി​ൽ നി​ത്യേ​ന​യു​ള്ള ഭ​ക്ഷ​ണ​ത്തിന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തു വ​ഴി മി​ക​ച്ച ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും.
ശ്രദ്ധിക്കാൻ- പൊതുവായ അറിവിലേക്കാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളവർ വിദഗ്ധരുടെ അഭിപ്രായം തേടുക.

Tags : Health Nutrition Vegetables Food Diet

Recent News

Corehub Up