x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ബാ​യി​ൽ ആ​ക്ര​മ​ണം; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്


Published: February 28, 2026 09:50 PM IST | Updated: February 28, 2026 09:50 PM IST

ദു​ബാ​യ്: ദു​ബാ​യി​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം. പാം ​ജു​മൈ​റ​യി​ലെ ലേ​ക്ക് ട​വ​റി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​തേ​സ​മ​യം, സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദു​ബാ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, ദു​ബാ​യ് വേ​ള്‍​ഡ് സെ​ന്‍​ട്ര​ല്‍ - അ​ല്‍ മ​ക്തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​യും വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്.

അ​ബു​ദാ​ബി​യി​ലെ സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും സ​മാ​ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നു​ള്ള പ​ല വി​മാ​ന​ങ്ങ​ളും വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്‌​തേ​ക്കാ​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Tags : Attack Dubai injury

Recent News

Corehub Up