x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലൂ ​ഒ​റി​ജി​ന്‍റെ 'ന്യൂ ​ഗ്ലെ​ൻ' റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു


Published: May 29, 2026 11:03 AM IST | Updated: May 29, 2026 11:03 AM IST

ഫ്ലോ​റി​ഡ: ശ​ത​കോ​ടീ​ശ്വ​ര​ൻ ജെ​ഫ് ബെ​സോ​സി​ന്‍റെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ബ്ലൂ ​ഒ​റി​ജി​ന്‍റെ വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ "ന്യൂ ​ഗ്ലെ​ൻ' റോ​ക്ക​റ്റ് പ​രീ​ക്ഷ​ണ​ത്തി​നി​ടെ ലോ​ഞ്ച് പാ​ഡി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു.

ഫ്ലോ​റി​ഡ​യി​ലെ കേ​പ് ക​നാ​വ​റ​ലി​ലു​ള്ള സ്പേ​സ് ലോ​ഞ്ച് കോം​പ്ല​ക്സ് 36-ൽ ​വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​നാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട്‌​ഫ​യ​ർ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് വ​ൻ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​രീ​ക്ഷ​ണ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലോ ​എ​ർ​ത്ത് ഓ​ർ​ബി​റ്റി​ൽ വി​ന്യ​സി​ക്കു​ന്ന​തി​നു​ള്ള 48 ആ​മ​സോ​ൺ ലി​യോ ബ്രോ​ഡ്ബാ​ൻ​ഡ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ 320 അ​ടി ഉ​യ​ര​മു​ള്ള ഈ ​ഭീ​മ​ൻ റോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്നു.

റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച് പ്ര​ദേ​ശം മു​ഴു​വ​ൻ വ​ൻ​തോ​തി​ൽ തീ​യും പു​ക​യും ഉ​യ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ശ​ത​കോ​ടീ​ശ്വ​ര​നാ​യ ജെ​ഫ് ബെ​സോ​സ് 2000-ൽ ​സ്ഥാ​പി​ച്ച പ്ര​മു​ഖ ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യാ ക​മ്പ​നി​യാ​ണ് ബ്ലൂ ​ഒ​റി​ജി​ൻ.

ഇ​ലോ​ൺ മ​സ്കി​ന്‍റെ സ്‌​പേ​സ് എ​ക്‌​സി​നോ​ട് മ​ത്സ​രി​ക്കാ​ൻ ക​മ്പ​നി ത​യാ​റാ​ക്കി​യ വ​മ്പ​ൻ റോ​ക്ക​റ്റി​ന്‍റെ ഈ ​ത​ക​ർ​ച്ച വ​ലി​യൊ​രു തി​രി​ച്ച​ടി​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​മ്പ​നി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഈ ​ത​ക​ർ​ച്ച​യെ ഒ​രു അ​പാ​ക​ത എ​ന്നാ​ണ് ക​മ്പ​നി വി​ശേ​ഷി​പ്പി​ച്ച​ത്. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​മ്പ​നി നി​ല​വി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Blue Origin New Glenn Rocket Explode

Recent News

Corehub Up