x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക ആ​ക്ര​മി​ച്ചാ​ൽ വ​ലി​യ ര​ക്ത​ച്ചൊ​രി​ച്ചി​ലു​ണ്ടാ​കും; മു​ന്ന​റി​യി​പ്പു​മാ​യി ക്യൂ​ബ​ൻ പ്ര​സി​ഡ​ന്‍റ്


Published: May 19, 2026 04:24 AM IST | Updated: May 19, 2026 04:24 AM IST

ഹ​വാ​ന: അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്ത് നി​ന്നും ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ വ​ലി​യ ര​ക്ത​ച്ചൊ​രി​ച്ചി​ലു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ക്യൂ​ബ​ൻ പ്ര​സി​ഡ​ന്‍റ് മി​ഗു​വെ​ൽ ഡി​യാ​സ് കാ​ന​ൽ.

റ​ഷ്യ​യി​ൽ നി​ന്നും ഇ​റാ​നി​ൽ നി​ന്നും ക്യൂ​ബ മു​ന്നൂ​റി​ല​ധി​കം സൈ​നി​ക ഡ്രോ​ണു​ക​ൾ വാ​ങ്ങി​യ​താ​യും അ​വ അ​മേ​രി​ക്ക​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യും യു​എ​സ് വാ​ർ​ത്താ വെ​ബ്‌​സൈ​റ്റാ​യ ആ​ക്സി​യോ​സ് ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ക്യൂ​ബ​യി​ലെ ക​മ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ യു​എ​സ് സൈ​നി​ക ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്നു എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടു​ള്ള ഈ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്.

കി​ഴ​ക്ക​ൻ ക്യൂ​ബ​യി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​മാ​യ ഗ്വാ​ണ്ട​നാ​മോ ബേ, ​അ​മേ​രി​ക്ക​ൻ സൈ​നി​ക ക​പ്പ​ലു​ക​ൾ, കൂ​ടാ​തെ ഫ്ലോ​റി​ഡ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ക്യൂ​ബ ആ​ലോ​ചി​ക്കു​ന്ന​താ​യി പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​താ​യി ആ​ക്സി​യോ​സ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ക്യൂ​ബ അ​മേ​രി​ക്ക​യ്‌​ക്കോ മ​റ്റ് ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തി​നോ ഒ​രു ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്നി​ല്ലെ​ന്നും യു​എ​സ് ന​ട​ത്തു​ന്ന ഏ​തൊ​രു ആ​ക്ര​മ​ണ​വും വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ഒ​രു ര​ക്ത​ച്ചൊ​രി​ച്ചി​ലി​ന് കാ​ര​ണ​മാ​കു​മെ​ന്നും മി​ഗു​വെ​ൽ ഡി​യാ​സ് കാ​ന​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ അ​തി​നെ​തി​രെ സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ത​ങ്ങ​ളു​ടെ രാ​ഷ്ട്ര​ത്തി​ന് പൂ​ർ​ണ​വും നി​യ​മ​പ​ര​വു​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​രെ​ങ്കി​ലും ക്യൂ​ബ​യെ ആ​ക്ര​മി​ക്കാ​ൻ മു​തി​ർ​ന്നാ​ൽ ക്യൂ​ബ തി​രി​ച്ചു​പോ​രാ​ടു​മെ​ന്ന​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ക്യൂ​ബ​ൻ അം​ബാ​സ​ഡ​ർ എ​ർ​ണ​സ്റ്റോ സോ​ബെ​റോ​ൺ ഗു​സ്മാ​ൻ പ​റ​ഞ്ഞു.

"60-ക​ളി​ൽ അ​മേ​രി​ക്ക ക്യൂ​ബ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ്. തീ​ർ​ച്ച​യാ​യും, ഇ​തൊ​രു വ്യ​ത്യ​സ്ത​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും പ​റ​യാം. എ​ന്നാ​ൽ ക്യൂ​ബ​ൻ ജ​ന​ത​യു​ടെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന് യാ​തൊ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ല'.-​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക്യൂ​ബ​യു​ടെ പ്ര​ധാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കും ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ അ​മേ​രി​ക്ക​ൻ ട്ര​ഷ​റി ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Cuba Attack america

Recent News

Corehub Up