x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ന്ന പേ​പ്പ​റു​ക​ളു​മാ​യി പ്ര​വാ​സി അ​റ​സ്റ്റി​ൽ


Published: May 23, 2026 06:34 AM IST | Updated: May 23, 2026 06:34 AM IST

കു​വൈ​ത്ത്: മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ന്ന പേ​പ്പ​റു​ക​ളു​മാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സി അ​റ​സ്റ്റി​ൽ. ഏ​ഷ്യ​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. എ4 ​പേ​പ്പ​റു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ക​ട​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് കു​വൈ​ത്ത് നാ​ർ​ക്കോ​ട്ടി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

10 എ4 ​ഷീ​റ്റു​ക​ളാ​ണ് പ്ര​തി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. കെ​മി​ക്ക​ൽ മ​യ​ക്കു​മ​രു​ന്നി​ൽ പേ​പ്പ​ർ മു​ക്കി​യു​ണ​ക്കി ക​ട​ത്തു​ക​യാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ന്ന പേ​പ്പ​റു​ക​ൾ കൂ​ടാ​തെ ശാ​ബു​വെ​ന്ന പേ​രി​ലു​ള്ള അ​ഞ്ച് ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് വേ​റെ​യും പി​ടി​കൂ​ടി.

സ്റ്റാ​മ്പ് രൂ​പ​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ നേ​ര​ത്തെ ത​ന്നെ പ്ര​ചാ​ര​ത്തി​ലു​ള്ള​വ​യാ​ണ്. അ​ത് എ4 ​രൂ​പ​ത്തി​ലേ​ക്ക് വ​രു​മ്പോ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ൻ കു​വൈ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ല​ഹ​രി സം​ഘ​ങ്ങ​ൾ അ​തി​നൂ​ത​ന​മാ​യ വ​ഴി​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​ത്.

Tags : Expatriates arrested drug-laced paper A4 paper

Recent News

Corehub Up