x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യാ​ന്മ​റി​ൽ വൻ ​സ്ഫോ​ട​നം; പൊട്ടിത്തെറിച്ചത് ഖ​ന​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്ഫോ​ട​ന വ​സ്തു​ക്കൾ, 55 മരണം


Published: June 1, 2026 03:40 AM IST | Updated: June 1, 2026 03:40 AM IST

യാ​ങ്കൂ​ൺ: മ്യാ​ന്മ​റി​ലു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ 55 ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ട്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 25 പു​രു​ഷ​ന്മാ​രും 30 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഷാ​ൻ സം​സ്ഥാ​ന​ത്തെ നാം​ഖാം ടൗ​ൺ​ഷി​പ്പി​ലെ കൗം​ഗ് ടാ​റ്റ് ഗ്രാ​മ​ത്തി​ൽ ഞാ​യ​റാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വ​ട​ക്കു​കി​ഴ​ക്ക​ൻ മ്യാ​ൻ​മാ​റി​ൽ ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന സം​സ്ഥാ​ന​മാ​ണ് ഷാ​ൻ.

രാ​ജ്യ​ത്തെ പ​ട്ടാ​ള ഭ​ര​ണ​ത്തി​നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​ന്ന പ്ര​ബ​ല വി​മ​ത​സേ​ന​യാ​യ താം​ഗ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മേ​ഖ​ല​യി​ലാ​ണ് സ്ഫോ​ട​നം. ഖ​ന​ന​ത്തി​നും ക്വാ​റി ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന സ്ഫോ​ട​ന വ​സ്തു​ക്ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് താം​ഗ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ആ​ർ​മി പ​റ​ഞ്ഞു.

സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യും പ​രി​ക്കേ​റ്റ​താ​യും വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും താം​ഗ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ആ​ർ​മി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ്ഫോ​ട​ന​ത്തി​ൽ ആ​റ് കു​ട്ടി​ക​ള​ട​ക്കം 46 ഓ​ളം പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. അ​തേ​സ​മ​യം കൃ​ത്യ​മാ​യ മ​ര​ണ​സം​ഖ്യ​യോ അ​പ​ക​ട​കാ​ര​ണ​മോ ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ജ​ന​വാ​സ​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച​തി​നെ​തി​രെ ചി​ല​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Tags : explosion Myanmar mining Explosives dead

Recent News

Corehub Up