x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​ഷ​ണി​പ്പെ​ടു​ത്തി ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട​ന്ന് ഇ​റാ​ൻ


Published: April 21, 2026 07:23 AM IST | Updated: April 21, 2026 07:23 AM IST

ടെ​ഹ്റാ​ൻ: സ​മാ​ധാ​ന ക​രാ​റി​ന് ത​യാ​റാ​ക​ണ​മെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‌​ഡ് ട്രം​പി​ന്‍റെ ഭീ​ഷ​ണി ത​ള്ളി ഇ​റാ​ൻ. ഭീ​ഷ​ണി​പ്പെ​ടു​ത്തി ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട​ന്നും ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ല്‍ ച​ര്‍​ച്ച​യ്ക്ക് സ​ന്ന​ദ്ധ​ര​ല്ലെ​ന്നും ഇ​റാ​ന്‍ സ്പീ​ക്ക​ര്‍ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഖാ​ലി​ബ​ഫ് പ​റ​ഞ്ഞു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും മു​ഹ​മ്മ​ദ് ബാ​ഗ​ർ ഖാ​ലി​ബ​ഫ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ച​ർ​ച്ച​ക​ൾ​ക്കാ​യി യു​എ​സ് പ്ര​തി​നി​ധി​ക​ൾ ഇ​സ്‌​ലാ​മാ​ബാ​ദി​ലേ​ക്ക് പോ​കു​മെ​ന്ന് ട്രം​പ് ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ടെ​ഹ്‌​റാ​ൻ ഇ​തു​വ​രെ​യും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ആ​ഴ്ച മു​ത​ൽ ഇ​റാ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തു​മാ​യ ക​പ്പ​ലു​ക​ൾ​ക്ക് യു​എ​സ് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​പ​രോ​ധം വെ​ടി​നി​ർ​ത്ത​ലി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ടെ​ഹ്‌​റാ​ൻ പ്ര​തി​ക​രി​ച്ചു.

സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള യു​എ​സി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ ഇ​റാ​ൻ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Tags : Iran reject negotiation

Recent News

Corehub Up