x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാൻ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയുമെന്ന് ഇസ്രയേൽ


Published: March 4, 2026 04:07 PM IST | Updated: March 4, 2026 04:07 PM IST

ടെൽ അവീവ്: പരമോന്നത നേതാവായി ഇറാൻ ആരെ നിയമിച്ചാലും ആ നേതാവിനെയും തീർത്തുകളയുമെന്ന് ഇസ്രയേലിന്‍റെ ഭീഷണി. ഇറാന്‍റെ പുതിയ പരമോന്നത നേതാവായി മൊ​ജ്‌​ത​ബ ഖ​മേ​നിയിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് ഭീഷണിയുമായി രംഗത്തെത്തിയത്.

ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനും ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതി തുടരാനും അതിന് നേതൃത്വം നൽകാനും ഇറാനിയൻ ഭരണകൂടം നിയമിക്കുന്ന ഓരോ നേതാവും വ്യക്തമായ ഉന്മൂലനത്തിന് വിധേയമായിരിക്കുമെന്നാണ് ഇസ്രയേൽ കാറ്റ്‌സ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.

അതിന് അയാളുടെ പേരോ അയാളുടെ സ്ഥലമോ ഒളിച്ചിരിക്കുന്ന കേന്ദ്രമോ ഒന്നും പ്രശ്‌നമല്ലെന്നും ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കി.

Tags : Israel Iran Israel Katz War

Recent News

Corehub Up