x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ല​ങ്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചു; 10 ഇ​ന്ത്യ​ൻ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ


Published: April 10, 2026 05:56 AM IST | Updated: April 10, 2026 06:59 AM IST

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് 10 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന അ​റ​സ്റ്റ് ചെ​യ്തു. ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ന്നാ​റി​ന് വ​ട​ക്കു​ള്ള ക​ട​ൽ പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച ശ്രീ​ല​ങ്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രു ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​താ​യും 10 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം ഇ​തു​വ​രെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന 16 ബോ​ട്ടു​ക​ൾ പി​ടി​കൂ​ടു​ക​യും 112 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച ശ്രീ​ല​ങ്ക​യി​ൽ നി​ന്ന് 30 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Sri Lanka Navy Arrest Fishermen Poaching

Recent News

Corehub Up