അങ്കാറ: ഇറാൻ, യുക്രെയ്ൻ യുദ്ധകാര്യങ്ങൾ ചർച്ച ചെയ്യാനായി തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ വരും ദിവസങ്ങളിൽ ബ്രിട്ടൻ സന്ദർശിക്കും. ഇറാനും യുഎസിനും ഇടയിൽ തുർക്കി മധ്യസ്ഥശ്രമങ്ങൾ നടത്തിയിരുന്നു.
ഇതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി ബ്രിട്ടൻ രണ്ടുദിവസത്തെ അന്താരാഷ്ട്ര ഉച്ചകോടി വിളിച്ചിട്ടുണ്ട്. 30 രാജ്യങ്ങളിലെ സൈനിക പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് അറിയിപ്പ്.
Tags : Turkish Foreign Minister visit Britain