x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ച്ചു; പ്ര​കോ​പ​ന​മു​ണ്ടാ​യാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ


Published: April 8, 2026 05:44 PM IST | Updated: April 8, 2026 05:44 PM IST

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക ത​ങ്ങ​ളു​ടെ നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ച്ചാ​ണ് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ. നി​ല​വി​ലെ വെ​ടി​നി​ർ​ത്ത​ൽ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ ര​ക്ത​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നി​ല്ലെ​ങ്കി​ൽ ഇ​റാ​ൻ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ര​ണ്ട് ആ​ഴ്ച​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് യു​എ​സ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ര​ണ്ടാ​ഴ്ച​ത്തെ വെ​ടി​നി​ർ​ത്ത​ൽ അം​ഗീ​ക​രി​ച്ച​താ​യും വെ​ള്ളി​യാ​ഴ്ച മു​ത​ൽ പാ​ക് ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ നീ​ക്കം യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​താ​യി സൂ​ചി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​കോ​പ​ന​മു​ണ്ടാ​യാ​ൽ അ​തേ നാ​ണ​യ​ത്തി​ൽ നേ​രി​ടു​മെ​ന്നും മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : usa donald trump iran israel

Recent News

Corehub Up