x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോർമുസിലെ മൈനുകൾ നീക്കാൻ യുഎസ് നാവികസേന രംഗത്ത്


Published: April 25, 2026 11:19 PM IST | Updated: April 25, 2026 11:19 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ സ്ഥാ​പി​ച്ച മൈ​നു​ക​ൾ നീ​ക്കംചെ​യ്യു​ന്ന​തി​ന് യു​എ​സ് നാ​വി​ക​സേ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടെ​ങ്കി​ലും എ​ണ്ണ​നീ​ക്കം ത​ട​സപ്പെ​ടു​ന്ന​ത് ലോ​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് ഭീ​ഷ​ണി​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​മേ​രി​ക്ക​യു​ടെ പു​തി​യ നീ​ക്കം.

ലോ​ക​ത്തി​ലെ മൊ​ത്തം എ​ണ്ണ​വി​ത​ര​ണ​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മുസ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്. ഈ ​പാ​ത​യി​ലെ ത​ട​സ​ങ്ങ​ൾ അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കും​സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത​യ്ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ക​ട​ലി​ന​ടി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മൈ​നു​ക​ൾ ക​ണ്ടെ​ത്തി നീ​ക്കംചെ​യ്യു​ന്ന ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​ൻ മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണു വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന സൂ​ച​ന. അ​തേ​സ​മ​യം, ഹോ​ർ​മു​സ് സു​ര​ക്ഷി​ത​മെന്ന് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചാ​ലും വാ​ണി​ജ്യ​ ക​പ്പ​ൽക​മ്പ​നി​ക​ൾ ഇ​തു വി​ശ്വ​സി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്.

യ​ഥാ​ർ​ഥ​ത്തി​ൽ സ്‌​ഫോ​ട​കവ​സ്തു​ക്ക​ൾ വേ​ണ്ട, അ​വ​യു​ണ്ടെ​ന്ന് വെ​റു​തെ പ​റ​ഞ്ഞു​പ​ര​ത്തി​യാ​ൽ പോ​ലും ഹോ​ർ​മു​സ് വ​ഴി ഗ​താ​ഗ​തം ത​ട​സപ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഫോ​റി​ൻ പോ​ളി​സി റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​യാ​യ എ​മ്മ സാ​ലി​സ്ബ​റി ചൂ​ണ്ടി​ക്കാ​ട്ടി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യി തു​റ​ക്കു​ന്ന​തു​വ​രെ ആ​ഗോ​ള എ​ണ്ണവി​പ​ണി​യി​ലെ ആ​ശ​ങ്ക മാ​റി​ല്ലെ​ന്നാ​ണു സാ​മ്പ​ത്തി​ക വി​ദ്ഗ​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നി​ല​വി​ൽ പ​ത്തു​ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗ​ത്തി​ൽ ഹോ​ർ​മു​സ് പാ​ത സു​ര​ക്ഷി​ത​മാ​ക്കാ​നാ​ണ് യു​എ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : US Navy remove mines Hormuz

Recent News

Corehub Up