x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാധു കൊച്ചുകുഞ്ഞ് ഉപദേശി വിടവാങ്ങിയിട്ട് 80 വര്‍ഷം


Published: November 29, 2025 11:26 PM IST | Updated: November 29, 2025 11:26 PM IST

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ ഭ​വ​ന​ങ്ങ​ളി​ല്‍ ഇ​ന്നും മു​ഴ​ങ്ങി​ക്കേ​ള്‍​ക്കു​ന്ന ആ​ശ്വാ​സ ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വ് സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി​യു​ടെ 80-ാം ച​ര​മ​വാ​ര്‍​ഷി​കം ഇ​ന്ന്. ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളു​ടെ മ​ധ്യ​ത്തി​ലും ദൈ​വ​വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ഈ​ണ​മി​ട്ട ഗാ​ന​ങ്ങ​ള്‍ ഇ​ന്നും ആ​ളു​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന​വ​യാ​ണ്.

ക്രൈ​സ്ത​വ മ​ത​പ്ര​ചാ​ര​ക​നും ക​വി​യും സം​ഗീ​ത​ജ്ഞ​നു​മാ​യ അ​റി​യ​പ്പെ​ട്ട കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി​യു​ടെ ജ​ന്മ​നാ​ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ട​യാ​റ​ന്മു​ള​യാ​ണ്.

മൂ​ത്താ​മ്പ​ക്ക​ല്‍ ത​റ​വാ​ട്ടി​ലാ​ണ് ജ​ന​നം. 1883 ന​വം​ബ​ര്‍ 29ന് ​ജ​നി​ച്ചു. എം.​ഐ. വ​ര്‍​ഗീ​സ് എ​ന്ന​താ​യി​രു​ന്നു യ​ഥാ​ര്‍​ഥ പേ​ര്. മൂ​ത്താ​മ്പ​ക്ക​ല്‍ ഇ​ട്ടി​യും മ​റി​യാ​മ്മ​യു​മാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ള്‍. കാ​ഴ്ച​യി​ല്‍ വ​ള​രെ വ്യ​ത്യ​സ്ത​നാ​യി​രു​ന്നു. 175 സെ​ന്‍റി​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ മെ​ലി​ഞ്ഞ ശ​രീ​ര​പ്ര​കൃ​തം. തൂ​വെ​ള്ള വ​സ്ത്ര​ധാ​രി​യാ​യ ഉ​പ​ദേ​ശി പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ വി​വാ​ഹി​ത​നാ​കു​ക​യും തൊ​ട്ടു​പി​ന്നാ​ലെ മാ​താ​പി​താ​ക്ക​ള്‍ മ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​യ ജീ​വി​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ക​ര്‍​ഷ​ക​നാ​യി ജീ​വി​തം തു​ട​ങ്ങി​വ​ച്ച അ​ദ്ദേ​ഹം സു​വി​ശേ​ഷ പ്ര​ചാ​ര​ണ​ത്തി​നു സ​മ​യം​ക​ണ്ടെ​ത്തി. ഏ​ലി​യാ​മ്മ​യാ​യി​രു​ന്നു ഭാ​ര്യ.

വ​ര്‍​ഗീ​സ്‌​കു​ട്ടി, സാ​മു​വേ​ല്‍ കു​ട്ടി, മ​റി​യാ​മ്മ എ​ന്നി​വ​രാ​യി​രു​ന്നു മ​ക്ക​ള്‍. ര​ണ്ടാ​മ​ത്തെ മ​ക​ൻ ചെ​റു​പ്രാ​യ​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഉ​പ​ദേ​ശി​യു​ടെ ജീ​വി​ത​ത്തെ ഏ​റെ പി​ടി​ച്ചു​കു​ലു​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു അ​ത്. ഒ​മ്പ​താ​മ​ത്തെ വ​യ​സി​ല്‍ ത​ന്‍റെ മ​ക​ന്‍ മ​രി​ച്ച​പ്പോ​ൾ ഉ​പ​ദേ​ശി ര​ചി​ച്ച ഗാ​ന​മാ​ണ് ‘ദുഃ​ഖ​ത്തി​ന്‍റെ പാ​ന​പാ​ത്രം ക​ര്‍​ത്താ​വെ​ന്‍റെ കൈ​യി​ല്‍ ത​ന്നാ​ല്‍ ...’ എ​ന്നു തു​ട​ങ്ങു​ന്ന​ത്. അ​നേ​ക​മാ​ളു​ക​ളെ ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഗാ​ന​ങ്ങ​ളി​ലൂ​ടെ ഇ​ന്നും കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി​യു​ടെ സ്മ​ര​ണ നി​ല​നി​ല്‍​ക്കു​ന്നു.

പ​ക​ല്‍ കൃ​ഷി​പ്പ​ണി​ക​ളും വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ സു​വി​ശേ​ഷ പ്ര​ചാ​ര​ണ​വു​മാ​യി അ​ദ്ദേ​ഹം ജീ​വി​തം മു​ന്നോ​ട്ടു ന​യി​ച്ചു. മ​ണി​ക്കൂ​റു​ക​ളോ​ളം പ്രാ​ര്‍​ഥ​ന​യ്ക്കും സു​വി​ശേ​ഷ ഘോ​ഷ​ണ​ത്തി​നും ചെ​ല​വ​ഴി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​യി.

ചെ​റു​പ്പ​ക്കാ​രി​ല്‍ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​താ​യി ഉ​പ​ദേ​ശി​യു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍. മ​ല​യാ​ള​ത്തി​ല്‍ ര​ചി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ള്‍ നി​ര​വ​ധി​യാ​ളു​ക​ളി​ല്‍ പ്ര​ത്യാ​ശ​യും സ​ന്തോ​ഷ​വും പ​ക​രാ​നി​ട​യാ​ക്കി. 210 ഗാ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച് ആ​ശ്വാ​സ​ഗീ​ത​ങ്ങ​ള്‍ എ​ന്ന ഗ്ര​ന്ഥം പു​റ​ത്തി​റ​ക്കി. ഈ ​ഗീ​ത​ങ്ങ​ളാ​ണ് ഇ​ന്നും ക്രൈ​സ്ത​വ​ലോ​ക​ത്ത് സു​വി​ശേ​ഷ​ഗാ​ന​ങ്ങ​ളാ​യി നി​ല​കൊ​ള്ളു​ന്ന​ത്.

നി​ര​ന്ത​ര​മാ​യ യാ​ത്ര​ക​ളും വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​യും അ​ദ്ദേ​ഹ​ത്തെ രോ​ഗാ​തു​ര​നാ​ക്കി. 1945 ന​വം​ബ​ര്‍ 30നു ​രാ​വി​ലെ കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി ഇ​ഹ​ലോ​ക​ജീ​വി​തം വെ​ടി​ഞ്ഞു. ഡി​സം​ബ​ര്‍ ഒ​ന്നി​ന് ഇ​ട​യാ​റ​ന്മു​ള ളാ​ക സെ​ന്തോം മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍ സം​സ്‌​ക​രി​ച്ചു.

Tags : mentor Sadhu Kochukunju

Recent News

Corehub Up