കൊട്ടിയം: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന് സൂര്യാതപമേറ്റു. കൊട്ടിയം കൊട്ടുംപുറം ഷീലാ ഭവനില്‍ നിഹാല്‍ നജീബ് ( 22 )നാണ് സൂര്യാതപമേറ്റത്.
ഞായറാഴ്ച രാവിലെ പതിനൊന്നൊടെ ആയിരുന്നു സംഭവം. കൊല്ലൂര്‍വിള പള്ളിമുക്കിന് അടുത്തുള്ള സലൂണിലെ വീഡിയോഗ്രാഫറായ നിഹാല്‍ നജീബ് കൊല്ലത്തുള്ള സലൂണില്‍ പോയി മടങ്ങവേയാണ് കൈയിലെ തൊലി പൊള്ളിയതായി തോന്നിയത്.
തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയപ്പോഴാണ് സൂര്യാതപം ഏറ്റതാണെന്നു മനസിലായത്
Tags : young man traveling bike sunburn.