x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ഗ വ​ഞ്ച​ക പ​രാ​മ​ർ​ശം; സ​രി​നെ​യും ശോ​ഭ​ന ജോ​ർ​ജി​നെ​യും മ​റ​ക്ക​രു​തെ​ന്ന് ഐ​ഷ പോ​റ്റി


Published: January 14, 2026 05:01 PM IST | Updated: January 14, 2026 05:03 PM IST

തി​രു​വ​ന​ന്ത​പു​രം: സി​പി​എം വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് മു​ൻ എം​എ​ൽ​എ ഐ​ഷ പോ​റ്റി. വ​ർ​ഗ വ​ഞ്ച​ക എ​ന്ന് വി​ളി​ക്കു​ന്ന​വ​ർ മ​റ്റ് പാ​ർ​ട്ടി​യി​ൽ നി​ന്ന് സി​പി​എ​മ്മി​ലേ​ക്കെ​ത്തി​യ സ​രി​ന്‍റെ​യും ശോ​ഭ​ന ജോ​ർ​ജി​ന്‍റെ​യും കാ​ര്യ​മോ​ർ​ക്ക​ണ​മെ​ന്ന് ഐ​ഷ പോ​റ്റി പ​റ​ഞ്ഞു.

എ​ല്ലാം ത​ന്നെ​ന്ന് പ​റ​ഞ്ഞ പാ​ർ​ട്ടി ഇ​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ ഐ​ഷ പോ​റ്റി കൂ​ടു​ത​ൽ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ​ഷ പോ​റ്റി​ക്ക് അ​ധി​കാ​ര​മോ​ഹ​മാ​ണെ​ന്നും വ​ഞ്ച​നാ​പ​ര​മാ​യ സ​മീ​പ​നം കാ​ണി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ളു​ടെ വി​മ​ര്‍​ശ​നം.

സി​പി​എം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യും ഐ​ഷ പോ​റ്റി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ധി​കാ​രം ഇ​ല്ലാ​ത്ത​പ്പോ​ൾ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യ്ക്ക് ചേ​ർ​ന്ന​ത​ല്ലെ​ന്നാ​യി​രു​ന്നു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വി​മ​ർ​ശ​നം.

Tags : Aisha Potty p sarin Shobhana George cpm congress

Recent News

Corehub Up