x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നമ്പർ വൺ ആണ് സോണിയ; അവർക്ക് തുല്യയായി ആരുമില്ല: എ.കെ. ആന്‍റണി

വെബ് ഡെസ്ക്
Published: November 16, 2026 03:28 PM IST | Updated: November 16, 2026 03:28 PM IST

എ.കെ. ആന്‍റണി സോണിയ ഗാന്ധിക്കൊപ്പം (File Photo)

കോട്ടയം: ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സോണിയ ഗാന്ധിക്കു തുല്യയായി മറ്റാരുമില്ലെന്ന് എ.കെ. ആന്‍റണി. ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരിൽ നമ്പർ വൺ ആണ് സോണിയയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയുടെ ബിലോംഗിംഗ് : എ ജേണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു മാധ്യമത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിത്തളികയിൽ കിട്ടിയ പ്രധാനമന്ത്രി പദം വേണ്ടെന്നുവച്ചാണ് അവർ മൻമോഹൻ സിംഗിനെ തീരുമാനിച്ചത്. ഇപ്പോൾ സോണിയ മുൻകൈയെടുത്താണ് ഇന്ത്യാ സഖ്യത്തിനു രൂപം കൊടുത്തതെന്നും ആന്‍റണി പറഞ്ഞു.

തന്‍റെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ വലിയ പിന്തുണയാണ് സോണിയ നല്കിയത്. അസാമാന്യമായ പരിഗണനയാണ് സോണിയ തനിക്ക് നല്കിയത്. അത് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags : AKAntony SoniaGandhi Congress Book

Recent News

Corehub Up