x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്‍സ്റ്റഗ്രാമിലൂടെ കച്ചവടം, വാഴക്കുലയില്‍ ഒളിപ്പിച്ച് ലഹരി കടത്തും; മുഖ്യസൂത്രധാരന്‍ പിടിയില്‍

കൊച്ചി ബ്യൂറോ
Published: November 9, 2026 11:23 AM IST | Updated: November 9, 2026 11:23 AM IST

പിടിയിലായ ധനേഷ് എസ്. നായർ

കൊച്ചി: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റില്‍. ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യില്‍ വീട്ടില്‍ ഡാനി എന്നു വിളിക്കുന്ന ധനേഷ് എസ്. നായരെ (31) ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ആലുവയില്‍ 185 ഗ്രാം എംഡിഎംഎയുമായി ഇന്നലെ അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ലഹരിമരുന്ന് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെ കുറിച്ച് വിവരം ലഭിച്ചത്.

ഹരികൃഷ്ണനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലിസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ തോപ്പുംപടിയില്‍ നിന്ന് ഏഴു ഗ്രാം എംഡിഎംഎയുമായി ഷിനു സെബാസ്റ്റ്യനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായ അന്വേഷണത്തിലാണ് വിതരണശൃംഖലയിലെ മുഖ്യപ്രതിയെ കൂടി പിടികൂടാനായത്.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലും കര്‍ണാടകയിലും അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിനൊടുവില്‍ ഇയാളെ അങ്കമാലിയില്‍ വച്ച് പിടികൂടുകയായിരുന്നു.

യുവാക്കളെ ലഹരിമരുന്ന് കടത്തിനും വിതരണത്തിനുമായി റിക്രൂട്ട് ചെയ്ത് ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും എത്തിക്കുകയാണ് ധനേഷ് ചെയ്തിരുന്നത്. അവിടെ നിന്നും വന്‍തോതില്‍ എംഡിഎംഎ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന്, വിവിധ മേഖലകളിലെ ലഹരിക്കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വിതരണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

ലഹരിമരുന്ന് വാഴക്കുലകള്‍ക്കുള്ളില്‍ പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തു രീതികള്‍ വ്യക്തമാക്കുന്ന വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ ഫാണുകളില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മൈസൂരിനടുത്ത് നഞ്ചന്‍ഗുഡുവില്‍ ധനേഷിന് വാഴത്തോട്ടവും കൃഷിയിടങ്ങളും ഉള്ളതായും അവയുടെ മറവില്‍ ലഹരിമരുന്ന് കടത്തും വിതരണവും നടത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബംഗളൂരു, മൈസൂരു മേഖലകള്‍ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന വിതരണശൃംഖലയിലെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഇതോടെ കണ്ടെത്താനായത്.

ഡാനി ഭായ് എന്ന പേരി്‍ അറിയപ്പെടുന്ന ധനേഷ് ഇന്‍സ്റ്റഗ്രാം വഴി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഹരികൃഷ്ണനും ഷിനു സെബാസ്റ്റ്യനും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്. ഉപഭോക്താക്കള്‍ക്ക് ലഹരിമരുന്ന് കൈമാറുകയും അതിന്റെ പണം ധനേഷിന് എത്തിച്ചു നല്‍കുകയും ചെയ്തിരുന്നത് ഇവരായിരുന്നു. ഇതിലൂടെ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് വിതരണശൃംഖലയുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ അങ്കമാലി ഇന്‍സ്‌പെക്ടര്‍ ആര്‍. രൂപേഷ്, നെടുമ്പാശേരി ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണ്‍, എസ്‌ഐമാരായ ജോജോ ജോര്‍ജ്, അനൂപ് വി., പ്രൊബേഷണറി എസ്‌ഐ ലാന്‍സി ദാസ്, എഎസ്‌ഐ നൗഷാദ്, സീനിയര്‍ സിപിഒ അജിത്, വിനോദ്, ലിന്‍സണ്‍, സിപിഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, മനോജ് കെ.എം., മുഹമ്മദ് അമീര്‍, മുഹമ്മദ് ഷാഹിന്‍, അഫ്‌സല്‍, ഗസ്‌നി, ഷൈജന്‍, ശ്രീരാജ് എം.എസ്., ഷമീന്‍ എസ്., അനില്‍ജിത് എം.ബി. എന്നിവരും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

 

Tags : DrugTrafficking Arrest Police

Recent News

Corehub Up