കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിരാഹാര സമരം
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി. സസ്പെന്ഷന് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
വിദ്യാര്‍ഥികള്‍ക്ക് ഇനി പരീക്ഷ എഴുതാനാകും. സിന്‍ഡിക്കേറ്റ് യോഗം നിയോഗിച്ച അച്ചടക്ക സമതിയുടെ അന്വേഷണ റിപ്പോര്‍ട്ടും കോടതി റദ്ദാക്കി. പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിദ്യാർഥികൾ മാപ്പ് പറയണമെന്ന ആവശ്യം കോടതി റദ്ദാക്കി. സസ്പെൻഷനിലായ വിദ്യാർഥികളെ ഇന്നുതന്നെ കാമ്പസിൽ പ്രവേശിപ്പിക്കണമെന്നും പ്രത്യേകം പരീക്ഷ നടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ജൂലൈ മുതലാണ് സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ഇതിനിടെ നടത്തിയ ലൈറ്റ് മരിച്ചേ എന്ന പ്രതിഷേധ നാടകം വിസി സിസ തോസിന്റെ പ്രതീകാത്മക ശവസംസകാരമാണെന്ന പേരില്‍ വിവാദങ്ങള്‍ ഉയരുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ വിദ്യാര്‍ഥി സമരം അപരിഷ്കൃതമാണെന്ന് പ്രതികരിച്ചതും വിവാദമായി. വിസിയെ ആക്രമിച്ചെന്ന കേസില്‍ അടക്കം രണ്ടും എഫ്ഐആറും പൊലിസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും ഹാജര്‍ നില ഇല്ലെന്നടക്കം ഉന്നയിച്ച് സര്‍വകലാശാല ഡിവിഷന് ബെഞ്ചിനെ സമീപിച്ച് പരീക്ഷ എഴുതാനുള്ള അനുമതി റദ്ദാക്കുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. നവംബര്‍ രണ്ടിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ മാപ്പപേക്ഷ നല്കിയാല് 12 പേരുടെ സസ്പെന്ഷന് പിന്‍വലിക്കാനും നാലു പേരുടെ സസ്പെന്ഷന് രണ്ടു മാസം കൂടി തുടരാനും തീരുമാനിച്ചതായും കോടതിയെ സര്‍വകലാശാല അറിയിച്ചിരുന്നു.
ഇതോടെ ഭേദഗതി ചെയ്ത ഹര്‍ജി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചു. സസ്പെന്ഷന് കാരണം നഷ്ടമായ ഹാജരും ഇന്റേണല്‍ മാര്‍ക്കും അനുവദിക്കണമെന്നും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യമാണ് ഹൈക്കോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
അതേസമയം, ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി എത്തിയതോടെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ തുടര്‍ന്ന 21 പിന്നിട്ട നിരാഹാര സമരം അവസാനിപ്പിച്ചു.
Tags : KaladyUniversity Students Examination HighCourt Suspension