കൊച്ചി: കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണയിടപാട് കേസില്‍ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. എറണാകുളം പിഎംഎല്‍എ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജനുവരി 14ന് ആയിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ ഇഡി പച്ചാളത്തു നിന്നും അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി കസ്റ്റഡി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം.
ടാന്‍സാനിയയില്‍ നിന്നും കശുവണ്ടി ഇറക്കുമതി ചെയ്യാം എന്ന പേരില്‍ 24.5 കോടി രൂപയുടെ കള്ളപ്പണയിടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പത്തു തവണ ഇഡി സമന്‍സ് അയച്ചിട്ടും അനീഷ് ബാബു ഹാജരായിരുന്നില്ല.
പിന്നാലെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇഡി ഉദ്യോഗസ്ഥന് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാട്ടി നേരത്തെ അനീഷ് ബാബു നില്‍കിയ പരാതിയില്‍ ഒരു ഏജന്റിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു.
Tags : aneesh babu cashew nut import fake money dealing