x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാറിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; അങ്കമാലിയിൽ ആസാം സ്വദേശികൾ പിടിയിൽ


Published: May 11, 2026 06:37 PM IST | Updated: May 11, 2026 06:37 PM IST

കൊച്ചി: എറണാകുളം അങ്കമാലിയിൽ 400 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. മൂന്ന് ആസാം സ്വദേശികളാണ് കാറിൽ ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഹെറോയിൻ വാഹനത്തിന്‍റെ രഹസ് അറയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. വാഹനവും പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അങ്കമാലി കെഎസ്ആർടിസി പരിസരത്ത് വച്ചാണ് പ്രതികൾ അറസ്റ്റിലായത്.

Tags : Angamaly Assam national arrested smuggling

Recent News

Corehub Up