x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഡി സംഘത്തിനെതിരായ ആക്രമണം: കുറ്റപത്രം വേ​ഗത്തിലാക്കാൻ പോലീസ്


Published: June 1, 2026 09:20 AM IST | Updated: June 1, 2026 09:20 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് നീക്കം.

റിമാൻഡ് പൂർത്തിയാകും മുമ്പ് തന്നെ കുറ്റപത്രം നൽകാനാണ് പോലീസ് ശ്രമിക്കുന്നത്. കേസിന്‍റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറും. 10 പ്രതികളോളം ഇനിയും പിടിയിലാകാനുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

കേസിൽ ആദ്യഘട്ടത്തിൽ അറസ്റ്റിലായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളഞ്ഞിരുന്നു. നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ആക്രമണം ഉദ്യോഗസ്ഥർക്ക് ഭീതിയും മാനസികാഘാതവും ഉണ്ടാക്കിയെന്നും സമൂഹത്തെ നേരിട്ട് ബാധിക്കുന്ന അപൂർവമായ സംഭവമാണിതെന്നും കോടതി വിലയിരുത്തിയിരുന്നു.

Tags : Attack ED Police chargesheet

Recent News

Corehub Up