കോഴിക്കോട്: കക്കോടി ബിവറേജ് കോർപറേഷന്റെ ഔട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചേളന്നൂർ സ്വദേശി തേനാടത്ത് പറമ്പിൽ വിജീഷ് (38) നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വിജീഷ് മദ്യം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാർ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ചേവായൂർ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, ഇതിനു മുൻപും ബീവറേജിൽ നിന്നും മദ്യം മോഷണം നടത്തിയിട്ടുണ്ടെന്ന് വിജീഷ് മൊഴി നൽകി. സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതിൽ നിന്ന് സംഭവം തെളിയുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.