x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​നോ​യ് വി​ശ്വ​വും നേ​താ​ക്ക​ളും പ​ന്ത​ളം കൊ​ട്ടാ​രം ഭാ​ര​വാ​ഹി​ക​ളെ സ​ന്ദ​ർ​ശി​ച്ചു


Published: March 15, 2026 05:46 PM IST | Updated: March 15, 2026 05:46 PM IST

പ​ത്ത​നം​തി​ട്ട: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും നേ​താ​ക്ക​ളും പ​ന്ത​ളം കൊ​ട്ടാ​രം ഭാ​ര​വാ​ഹി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി ചി​റ്റ​യം ഗോ​പ​കു​മാ​റും അ​ടൂ​രി​ലെ സ്ഥാ​നാ​ർ​ഥി പ്രി​ജി ക​ണ്ണ​നും നേ​താ​ക്ക​ളോ​ടൊ​പ്പം കൊ​ട്ടാ​ര​ത്തി​ൽ എ​ത്തി​യ​ത്. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ട് മാ​റ്റ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ​ന്ദ​ർ​ശ​നം.

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ ദീ​ർ​ഘ​കാ​ല ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച വാ​ദം. യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ മ​ത​പ​ണ്ഡി​ത​രു​ടെ​യും സാ​മൂ​ഹി​ക നേ​താ​ക്ക​ളു​ടെ​യും സ​മി​തി രൂ​പീ​ക​രി​ച്ച് അ​ഭി​പ്രാ​യം തേ​ട​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം.

സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ഭ​ക്ത​രാ​യ സ്ത്രീ​ക​ൾ​ത​ന്നെ എ​തി​ർ​പ്പു​യ​ർ​ത്തി​യെ​ന്ന സൂ​ച​ന​യും സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ന​ൽ​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ശ​ബ​രി​മ​ല​ക്കേ​സി​ൽ നേ​ര​ത്തെ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ​നി​ന്ന് പി​ന്നോ​ക്കം പോ​കു​ക​യാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ ചെ​യ്ത​ത്.

Tags : Binoy Viswam cpi leaders visited Pandalam Palace

Recent News

Corehub Up