x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി ഫ​ണ്ട് ആ​രോ​പ​ണം: നേ​തൃ​ത്വ​ത്തി​ന്‍റെ വി​ര​ട്ട​ലി​ൽ ഗ്രൂ​പ്പ് നേ​താ​ക്ക​ൾ വീ​ണു, ന​ട​പ​ടി​യൊ​ന്നു​മി​ല്ല

ജോ​​​ണ്‍​സ​​​ണ്‍ വേ​​​ങ്ങ​​​ത്ത​​​ടം
Published: July 29, 2026 11:56 PM IST | Updated: July 29, 2026 11:56 PM IST

രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ണ്ട് ത​​​ട്ടി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ചു സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്ത​​​രു​​​തെ​​​ന്നും അ​​​ഖി​​​ലേ​​​ന്ത്യാ​​​നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നു​​​ള്ള സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റിന്‍റെ വി​​​ര​​​ട്ട​​​ൽ ഏ​​​റ്റ​​​തോ​​​ടെ ഫ​​​ണ്ട് ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി സം​​​സാ​​​രി​​​ക്കാ​​​തെ സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം സ​​​മാ​​​പി​​​ച്ചു. യോ​​​ഗ​​​ത്തി​​​നു​​​മു​​​ന്പു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും വി.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഗ്രൂ​​​പ്പും ച​​​ർ​​​ച്ച ന​​​ട​​​ത്തി സ​​​മ​​​വാ​​​യ​​​ത്തി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ഘ​​​ട​​​ക​​​ത്തി​​​ൽ പ്ര​​​ശ്ന​​​മു​​​ണ്ടെ​​​ന്നു വ​​​രു​​​ത്തിത്തീ​​​ർ​​​ത്താ​​​ൽ കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ട്ടു പു​​​നഃക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തോ​​​ടെ ഫ​​​ണ്ട് ത​​​ട്ടി​​​പ്പ് എ​​​ന്ന കാ​​​ര്യം പോ​​​ലും പ​​​റ​​​യാ​​​ൻ സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും ത​​​യാ​​​റാ​​​യി​​​ല്ല.

അ​​​ടു​​​ത്ത് ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വ​​​രെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ക​​​സേ​​​ര​​​യ്ക്ക് ഇ​​​ള​​​ക്കം ത​​​ട്ടി​​​ല്ലെ​​​ന്ന സൂ​​​ച​​​ന ന​​​ല്കാ​​​നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ത​​​യാ​​​റാ​​​യ​​​തോ​​​ടെ ഗ്രൂ​​​പ്പു​​​ക​​​ൾ നി​​​ശ​​​ബ്ദ​​​ത പാ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ണ്ട് ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കാ​​​നും അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നും ബി​​​ജെ​​​പി നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ അ​​​ങ്ങ​​​നെ തീ​​​രു​​​മാ​​​ന​​​മാ​​​യി.

സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും കോ​​​ർ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ണ്ട് ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പ​​​ണം മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സൃ​​​ഷ്ടി​​​യാ​​​ണെ​​​ന്നും അ​​​ത്ത​​​രം സം​​​ഘ​​​ടി​​​ത ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​മു​​​യ​​​ർ​​​ന്നു. ഫ​​​ണ്ട് ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്ത​​​രു​​​തെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും യോ​​​ഗ​​​ത്തി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മൂ​​​ന്ന് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ മു​​​ന്നേ​​​റ്റം നി​​​ല​​​നി​​​ർ​​​ത്തി ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടു​​​വി​​​ഹി​​​തം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണ് പാ​​​ർ​​​ട്ടി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Tags : BJP FundAllegation NoAction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up