വൈപ്പിൻ: എറണാകുളം ഞാറക്കലെ കെഎസ്ഇബി ഓഫീസ് വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. 60 സെന്റീമീറ്ററോളം നീളമുള്ളതാണ് ചെടി. ആരോ നൽകിയ വിവരം അനുസരിച്ച് ഇന്നലെ ഞാറക്കൽ എക്സൈസ് ടീം സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കഞ്ചാവ് ചെടിയാണെന്ന് മനസിലായതിനെ തുടർന്ന് ഇത് പറിച്ചെടുത്തു.
പ്രത്യേകിച്ച് ആരും നട്ട് വളർത്തിയതല്ല എന്നാണ് എക്സൈസുകാർ പറയുന്നത്. ആരോ ഉപയോഗിച്ച കഞ്ചാവിൽനിന്നു മണ്ണിൽ വീണ കുരു മുളച്ച് പൊന്തിയതാണെന്നാണ് നിഗമനം. മഹസർ തയാറാക്കി കഞ്ചാവ് ചെടി ഞാറക്കൽ കോടതിയിൽ ഹാജരാക്കി.